കാനഡ ഗുരുതരമായ മൂന്നാം കോവിഡ് തരംഗം നേരിടുന്നുവെന്ന് ട്രൂഡോ; കഴിഞ്ഞ ആഴ്ച പ്രതിദിനം ശരാശരി 5200 പുതിയ കോവിഡ് കേസുകള്‍; കോവിഡ് രോഗികളാല്‍ ആശുപത്രികള്‍ തിങ്ങി നിറയുന്നു; രാജ്യത്തെ മൊത്തം കോവിഡ് മരണം 23,000

കാനഡ ഗുരുതരമായ മൂന്നാം കോവിഡ് തരംഗം നേരിടുന്നുവെന്ന് ട്രൂഡോ; കഴിഞ്ഞ ആഴ്ച പ്രതിദിനം ശരാശരി 5200 പുതിയ കോവിഡ് കേസുകള്‍; കോവിഡ് രോഗികളാല്‍  ആശുപത്രികള്‍ തിങ്ങി നിറയുന്നു; രാജ്യത്തെ മൊത്തം കോവിഡ് മരണം 23,000
കാനഡ ഗുരുതരമായ മൂന്നാം കോവിഡ് തരംഗം നേരിടുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. കാനഡയില്‍ കഴിഞ്ഞ വാരത്തിലുടനീളം പ്രതിദിനം ശരാശരി ഏതാണ്ട് 5200 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. നാളിതുവരെ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് ഒരു മില്യണിലധികം കോവിഡ് കേസുകളും 23,000 കോവിഡ് മരണങ്ങളുമാണ്. ഇതിന് പുറമെ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും ഐസിയുകളിലുമാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

കോവിഡ് 19 വേരിയന്റുകള്‍ പിടിപെട്ടവരാല്‍ ഐസിയു ബെഡുകള്‍ തിങ്ങി നിറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കോവിഡ് മൂന്നാം തരംഗം കടുത്ത പ്രത്യാഘാതങ്ങളാണ് തീര്‍ത്ത് കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ട്രൂഡോ ചൊവ്വാഴ്ച മുന്നറിയിപ്പേകിയിരിക്കുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കോവിഡ് മൂന്നാം തരംഗം അതി രൂക്ഷമാകുന്നുവെന്നും കാനഡയിലും ഈ സ്ഥിതിയുണ്ടെന്നുമാണ് ട്രൂഡോ മുന്നറിയിപ്പേകുന്നത്.

കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്ന് കാനഡയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രൊവിന്‍സായ ഒന്റാറിയോവില്‍ ശനിയാഴ്ച പരിമിതമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ തരംഗത്തെ പിടിച്ച് കെട്ടാന്‍ കൂടുതല്‍ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നാണ് ചില ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് താന്‍ ഒന്റാറിയോ പ്രീമിയറുമായി നിര്‍ണായകമായ ചര്‍ച്ച നടത്തുമെന്ന് ട്രൂഡോ വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends