കാനഡയില്‍ 30 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ;എംആര്‍എന്‍എ വാക്‌സിനായി കാത്തിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജോണ്‍സന്‍ വാക്‌സിന്‍ നല്‍കാമെന്ന് എന്‍എസിഐ

കാനഡയില്‍ 30 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ;എംആര്‍എന്‍എ വാക്‌സിനായി കാത്തിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജോണ്‍സന്‍ വാക്‌സിന്‍ നല്‍കാമെന്ന് എന്‍എസിഐ
കാനഡയില്‍ 30 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കൊണ്ട് നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍എസിഐ) രംഗത്തെത്തി. എംആര്‍എന്‍എ വാക്‌സിനായി കാത്തിരിക്കാന്‍ സാധിക്കാത്ത ഈ പ്രായഗ്രൂപ്പിലുള്ളവര്‍ക്ക് നിലവിലെ തെളിവുകളെ അടിസ്ഥാനമാക്കി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ ദോഷഫലങ്ങളില്ലാതെ നല്‍കാവുന്നതാണെന്നാണ് എന്‍എസിഐ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വാക്‌സിന്‍ 18 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് നല്‍കുന്നതിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയിരുന്നു. ഗര്‍ഭിണികള്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കുന്നതിനെയും എന്‍എസിഐ എതിര്‍ത്തിട്ടില്ല. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഫൈസര്‍-ബയോ എന്‍ടെക് അല്ലെങ്കില്‍ മോഡേണ വാക്‌സിനുകളാണ് നല്ലതെന്നാണ് എന്‍എസിഐ നിര്‍ദേശിക്കുന്നത്.എംആര്‍എന്‍എ കോവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത് സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നതും അടുത്തിടെ പ്രസിദ്ധീകരിച്ചതുമായ ഡാറ്റ പുതിയ നിര്‍ദേശത്തിന്റെ ഭാഗമായി എന്‍എസിഐ എടുത്ത് കാട്ടുന്നുമുണ്ട്.

എന്നാല്‍ ഇവ സ്വീകരിച്ച ചിലര്‍ക്ക് രക്തം കട്ട പിടിച്ച സംഭവങ്ങളില്‍ എന്‍എസിഐ ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്.രാജ്യത്തേക്കുള്ള ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസുകളുടെ ഷിപ്പ്‌മെന്റ് ദീര്‍ഘിപ്പിച്ചുവെന്നും ക്വാളിറ്റി കണ്‍ട്രോള്‍ പ്രശ്‌നങ്ങളാണിതിന് കാരണമെന്നും ഹെല്‍ത്ത് കാനഡ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാമെന്ന ശുപാര്‍ശയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends