കാനഡയിലെ സൗത്ത് ഏഷ്യക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു; 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കയറ്റി അയച്ച് ടൊറന്റോയിലെ സംഘടന; ഈ പാത പിന്തുടര്‍ന്ന് മറ്റ് ദക്ഷിണേഷ്യക്കാരുടെ സംഘടനകളും

കാനഡയിലെ സൗത്ത് ഏഷ്യക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു; 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കയറ്റി അയച്ച് ടൊറന്റോയിലെ സംഘടന; ഈ പാത പിന്തുടര്‍ന്ന് മറ്റ് ദക്ഷിണേഷ്യക്കാരുടെ സംഘടനകളും
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി ടൊറന്റൊയിലെ സൗത്ത് ഏഷ്യക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ കോവിഡ് ദുരന്തം ടെലിവിഷനിലൂടെ കണ്ട് തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നാണ് ഇത്തരത്തില്‍ സഹായ നീക്കങ്ങളില്‍ സജീവമായ ടൊറന്റോയിലെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഗുപ്ത ഫാമിലി ഫൗണ്ടേഷന്റെ സ്ഥാപകനായ സ്റ്റീവ് ഗുപ്ത പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച് അയക്കാന്‍ ഈ സംഘടന മുന്‍നിരയിലുണ്ട്. അതായത് 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഈ ഫൗണ്ടേഷന്‍ വാങ്ങുകയും ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തുന്നു. ഇന്ത്യ അതിന്റെ ചരിത്രത്തില്‍ തന്നെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് ഇന്ത്യയെ സഹായിക്കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറുന്നത്.

തങ്ങളുടെ സഹായത്തിന്റെ ഭാഗമായുള്ള ആദ്യ കയറ്റി അയക്കലാണ് വെള്ളിയാഴ്ച ആരംഭിച്ചിരിക്കുന്നതെന്നും തുടര്‍ന്നും ഇത് തുടരുമെന്നും ഗുപ്ത ഉറപ്പേകുന്നു. കനേഡിയന്‍ സര്‍ക്കാരില്‍ നിന്നും ഇന്ത്യയിലേക്ക് കോവിഡ് സഹായമായി നിരവധി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും അയക്കുന്നതിനിടെയാണ് കാനഡയിലെ ഇന്ത്യക്കാര്‍ നേതൃത്വം നല്‍കുന്ന ഇത്തരം സംഘടനകളും ഇന്ത്യക്ക് കടുത്ത പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്റി വൈറല്‍ ഡ്രഗ് ഡെസിവിറിന്റെ 25,000 വിയാല്‍സുകളും 350 വെന്റിലേറ്ററുകളും കാനഡ ഇന്ത്യയിലേക്ക് അടുത്തിടെ അയച്ചിരുന്നു.



Other News in this category



4malayalees Recommends