കാനഡയുടെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് പിആര്‍ നേടാന്‍ സുവര്‍ണാവസരം; മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന സ്ട്രീമിലേക്കുളള ക്വോട്ട പൂര്‍ത്തിയായത് 25 മണിക്കൂറില്‍

കാനഡയുടെ  ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് പിആര്‍ നേടാന്‍  സുവര്‍ണാവസരം; മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന സ്ട്രീമിലേക്കുളള ക്വോട്ട പൂര്‍ത്തിയായത് 25 മണിക്കൂറില്‍
കാനഡ മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് നല്ല ഗുണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അധികമായി 90,000 ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കും എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും പിആറിന് അപേക്ഷിക്കുന്നതിനായി അനുവദിക്കുന്നതിനായി കാനഡ ആരംഭിച്ചിരിക്കുന്ന ആറ് സ്ട്രീമുകളില്‍ ഏറ്റവും ജനകീയമാണ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീം. ഇതിലേക്ക് സമയത്തിന് അപേക്ഷിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ഇനിയും അവസരമുണ്ടാകുമെന്നാണ് ഐആര്‍സിസി ഇപ്പോള്‍ സൂചനയേകുന്നത്.

ഇതിനായുളള രണ്ട് ഇംഗ്ലീഷ് സ്പീക്കിംഗ് എസെന്‍ഷ്യല്‍ വര്‍ക്കേര്‍സ് സ്ട്രീമുകളിലൂടെ 50,000 അപേക്ഷകളും ഇംഗ്ലീഷ് സ്പീക്കിംഗ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ 40,000 അപേക്ഷകളുമാണ് സ്വീകരിക്കുന്നത്. കാനഡയില്‍ നിരവധി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകളുണ്ടെന്നിരിക്കേ ഇംഗ്ലീഷ് സ്പീക്കിംഗ് ഗ്രാജ്വേറ്റ് സ്ട്രീമിലേക്കുള്ള ക്വോട്ടായണ് ആദ്യം പൂര്‍ത്തിയായിരിക്കുന്നത്. ഈ സ്ട്രീംസ് ലോഞ്ച് ചെയ്ത് 25 മണിക്കൂറുകള്‍ക്കുള്ളില്‍ ക്വോട്ട നിറഞ്ഞിരുന്നു.

എന്നാല്‍ ഈ സ്ട്രീമിലേക്ക് സമയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ പലവിധ കാരണങ്ങളാല്‍ സാധിക്കാതെ നിരാശയിലായ നിരവധി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകളുണ്ട്. ഐഇഎല്‍ടിഎസ് ജനറല്‍ ട്രെയിനിംഗ് അല്ലെങ്കില്‍ സിഇഎല്‍പിഐപി ടെസ്റ്റ് തുടങ്ങിയവ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയവര്‍ ഇതില്‍ പെടുന്നു. കൂടാതെ മേയ് ആറിനും മേയ് ഏഴിനും ഇടയില്‍ ഐആര്‍സിസി വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാറ് മൂലം പേമെന്റ് റസീറ്റ് സമയത്തിന് സമര്‍പ്പിക്കാന്‍ സാധിക്കാനാവാതെ പോയതിനെ തുടര്‍ന്ന് പ്രസ്തുത സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവരുമേറെയാണ്. ഇത്തരക്കാര്‍ നിരാശരാവേണ്ടതില്ലെന്നും ഐആര്‍സിസി പ്രസ്തുത സ്ട്രീമിന് കീഴില്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends