കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കും; സെപ്റ്റംബറോടെ അര്‍ഹരായ ഏവരെയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യും; രാജ്യത്തേക്ക് അതിന് പര്യാപ്തമായ തോതില്‍ ഡോസുകളെത്തുമെന്ന് ട്രൂഡോ

കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കും; സെപ്റ്റംബറോടെ അര്‍ഹരായ ഏവരെയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യും; രാജ്യത്തേക്ക് അതിന് പര്യാപ്തമായ തോതില്‍ ഡോസുകളെത്തുമെന്ന് ട്രൂഡോ
കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും അര്‍ഹതയും സന്നദ്ധതയും ഉള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കാനുള്ള വാക്‌സിന്‍ രാജ്യത്തേക്കെത്തുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.സെപ്റ്റംബറോടെ രാജ്യത്തെ എല്ലാവരേയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യുന്നതിന് പര്യാപ്തമായ ഡോസുകള്‍ കാനഡയിലുണ്ടാകുമെന്നും ട്രൂഡോ ഉറപ്പേകുന്നു. ഇത്തരത്തില്‍ ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്കും വര്‍ക്കര്‍മാര്‍ക്ക് തൊഴിലിടങ്ങളിലേക്കും തിരിച്ച് പോകാനും സര്‍വോപരി സാധാരണ ജീവിതത്തിലേക്ക് കോവിഡ് ഭീതിയില്ലാതെ മടങ്ങാനും സാധിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു.

ദൈനംദിന കോവിഡ് വാക്‌സിനേഷന്‍ നിരക്കിന്റെ കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ കാനഡ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ച് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി എടുത്ത് കാട്ടുന്നു. രാജ്യത്ത് അര്‍ഹരായ മുതിര്‍ന്നവരില്‍ ഏതാണ്ട് 50 ശതമാനത്തോളം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും നിലവില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അതിനാല്‍ കോവിഡ് ജാഗ്രത തുടരണമെന്നും ട്രൂഡോ ഏവര്‍ക്കും മുന്നറിയിപ്പേകുന്നു.

നിലവില്‍ കോവിഡിനെ തീര്‍ത്തും അതിജീവിക്കാമെന്ന കാര്യത്തില്‍ കാനഡയുടെ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ ജനതയില്‍ ചുരുങ്ങിയത് 75 ശതമാനം പേര്‍ക്കെങ്കിലും ചുരുങ്ങിയത് ഒരു ഡോസ് നല്‍കുന്നത് വരേയെങ്കിലും കോവിഡ് ജാഗ്രത തുടര്‍ന്നേ മതിയാകൂ എന്നും ട്രൂഡോ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ടെസ്റ്റിംഗ്, ട്രേസിംഗ്, രോഗപ്പകര്‍ച്ചയെ പിടിച്ച് കെട്ടല്‍ തുടങ്ങിയവയിലൂടെ കോവിഡ് സാമൂഹിക വ്യാപനം തടയുകയും ചെയ്യുന്നത് വരെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്നേ മതിയാകൂ എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends