എയര്‍ കാനഡ ഇന്ത്യയില്‍ നിന്നുമുള്ള വിമാന നിരോധനം ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പകര്‍ച്ചാ ഭീഷണി പ്രതിരോധിക്കല്‍; സമാനമായ തീരുമാനം ഇന്ത്യയിലെ അവസ്ഥ വിലയിരുത്തിയ ശേഷമെന്ന് ഫെഡറല്‍ ഗവണ്മെന്റ്

എയര്‍ കാനഡ ഇന്ത്യയില്‍ നിന്നുമുള്ള വിമാന നിരോധനം ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പകര്‍ച്ചാ ഭീഷണി പ്രതിരോധിക്കല്‍; സമാനമായ  തീരുമാനം ഇന്ത്യയിലെ അവസ്ഥ വിലയിരുത്തിയ ശേഷമെന്ന് ഫെഡറല്‍ ഗവണ്മെന്റ്

ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം എയര്‍ കാനഡ ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാല്‍ അവിടെ നിന്നുമുള്ള രോഗപ്പകര്‍ച്ച കാനഡയിലേക്കുണ്ടാകുന്നത് പ്രതിരോധിക്കാനാണ് എയര്‍ കാനഡ ഈ മുന്‍കരുതലെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാത്രാ നിരോധനം ദീര്‍ഘിപ്പിക്കുന്ന നടപടി ഫെഡറല്‍ ഗവണ്‍മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള തങ്ങളുടെ വിമാനങ്ങള്‍ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചുവെന്നാണ് എയര്‍ കാനഡയുടെ വക്താവായ പീറ്റര്‍ ഫിറ്റ്‌സ്പാട്രിക് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി കനത്തതിനെ തുടര്‍ന്നായിരുന്നു ഏപ്രില്‍ 22 മുതല്‍ 30 ദിവസത്തേക്ക് ഫെഡറല്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

അതു പോലെ തന്നെ കാനഡയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയും കനേഡിയന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ തന്റെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നും അതിനനുസരിച്ച് യാത്രാ നിരോധനം നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വക്താവായ അല്ലിസന്‍ സെന്റ്. ജീന്‍ പറയുന്നത്. ഇക്കാര്യത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും അടുത്ത ചുവട് വയ്പ് നടത്തുകയെന്നും അവര്‍ വിശദീകരിക്കുന്നു.


Other News in this category



4malayalees Recommends