കാനഡ ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പില്‍; സമ്പൂര്‍ണ വാക്‌സിനേഷന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്ത് ഒഫീഷ്യലുകള്‍; രാജ്യത്ത് പ്രതിദിന കേസുകളും മരണവും കുറയുന്നു

കാനഡ ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പില്‍;  സമ്പൂര്‍ണ വാക്‌സിനേഷന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്ത് ഒഫീഷ്യലുകള്‍;  രാജ്യത്ത് പ്രതിദിന കേസുകളും മരണവും കുറയുന്നു
കാനഡയിലെ മുഴുവന്‍ പേരെയും കോവിഡ് വാക്‌സിനേഷന് വിധേയമാക്കിയതിന് ശേഷമുള്ള ജീവിതം ഏത് തരത്തിലുളളതായിരിക്കണമെന്നതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളും നിര്‍ദേശങ്ങളും പുറത്ത് വിട്ട് കനേഡിയന്‍ ഒഫീഷ്യലുകള്‍ രംഗത്തെത്തി. പൂര്‍ണമായി വാക്‌സിനേഷന് വിധേയമായ യുഎസുകാര്‍ക്ക് മാസ്‌കിടാതെ പുറത്തിറങ്ങാന്‍ അനുവദിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ നീക്കങ്ങള്‍ ത്വരിതപ്പെടുത്തി കാനഡയും രംഗത്തെത്തിയിരിക്കുന്നത്.

കാനഡ കോവിഡ് മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടുവെന്ന ആശ്വാസകരമായ വെളിപ്പെടുത്തല്‍ നടത്തി രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. നിലവില്‍ ശരാശരി കോവിഡ് കേസുകള്‍ രാജ്യത്ത് 7000ത്തില്‍ കുറവായിരിക്കുന്നുവെന്നും ഏപ്രിലിന് ശേഷം ഇതാദ്യമായിട്ടാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നതെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഇതിന് പുറമെ രാജ്യത്ത് കോവിഡ് ഗുരുതരമായി ആശുപത്രി ചികിത്സ വേണ്ടി വരുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായിരിക്കൊണ്ടിരിക്കുന്നുവെന്നാണ് ടാം പറയുന്നത്.

ഇത് പ്രകാരം 4000ത്തില്‍ കുറവ് പേര്‍ മാത്രമേ നിലവില്‍ കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളൂവെന്നും ടാം വെളിപ്പെടുത്തുന്നു. രാജ്യത്തെ വാക്‌സിനേഷനില്‍ കാര്യമായ പുരോഗതിയാണുള്ളതെന്നും ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ എടുത്ത് കാട്ടുന്നു. ഇത് പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ 50 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ടെന്നും ടാം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ വാക്‌സിനേഷന്‍ പുരോഗതിച്ചാല്‍ കുറേ നാളുകളായി നിര്‍ത്തി വച്ചിരുന്ന ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ സമ്മറില്‍ അനുവദിക്കാനാവുമെന്നും ടാം പ്രവചിക്കുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ക്കുകളിലെ പിക്‌നിക്കും ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സുകളും പോലുള്ള ചെറിയ ഔട്ട് ഡോര്‍ ഒത്ത് കൂടലുകള്‍ സമ്മറില്‍ അനുവദിക്കപ്പെടുമെന്നാണ് ടാം സൂചനയേകുന്നത്.

Other News in this category



4malayalees Recommends