കാനഡയിലെ ഒന്റാറിയോവില്‍ നിന്നും 500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക് അയച്ചു;നേരത്തെ ലഭിച്ച ആന്റിവൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സിനും പ്രൊക്യൂര്‍ ക്രിട്ടിക്കല്‍ മെഡിക്കല്‍ സപ്ലയ്‌സിനായുള്ള 10 മില്യണ്‍ ഡോളറിനും പുറമെയുള്ള സഹായം

കാനഡയിലെ ഒന്റാറിയോവില്‍ നിന്നും 500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക്  അയച്ചു;നേരത്തെ ലഭിച്ച ആന്റിവൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സിനും പ്രൊക്യൂര്‍ ക്രിട്ടിക്കല്‍ മെഡിക്കല്‍  സപ്ലയ്‌സിനായുള്ള 10 മില്യണ്‍ ഡോളറിനും പുറമെയുള്ള സഹായം
കാനഡ 500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ട്. ഒന്റാറിയോ പ്രൊവിന്‍സില്‍ നിന്നാണ് ഈ വെന്റിലേറ്ററുകളെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് അപകടകരമായി പകര്‍ന്ന് പ്രതിദിന കേസുകള്‍ നാല് ലക്ഷം കവിയുകയും പ്രതിദിന മരണങ്ങള്‍ നാലായിരത്തിനടുത്തെത്തുകയും ചെയ്യുന്ന വേളയിലാണ് കാനഡ ഇന്ത്യക്കുള്ള കോവിഡ് സഹായം ത്വരിതപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പും കാനഡ ഇത്തരത്തില്‍ ഇന്ത്യക്ക് സഹായമെത്തിയമെത്തിച്ചിരുന്നു.

ഒന്റാറിയോവില്‍ നിന്നുള്ള 500 വെന്റിലേറ്ററുകള്‍ ലഭിച്ചുവെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ അരിന്‍ഡാം ബാക്ചി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ഉദാരമായ സഹായത്തിന് കാനഡയോടും ഒന്റാറിയോവിനോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അരിന്‍ഡാം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയെ കോവിഡ് പ്രതിസന്ധിയില്‍ സഹായിക്കുന്നതിനായി മെഡിക്കല്‍ സപ്ലൈസ് നല്‍കുമെന്ന് കാനഡ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണിത്തരം സഹായങ്ങള്‍ ഇടക്കിടെ ഇന്ത്യക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കാനഡയില്‍ നിന്നും ഇന്ത്യക്ക് നേരത്തെ ആന്റിവൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സ് ലഭിച്ചിരുന്നു. കാനഡയിലെ ഫെഡറല്‍ സര്‍ക്കാര്‍ മുന്‍ ഇതിന് പുറമെ കാനഡയില്‍ നിന്നുള്ള പ്രൊക്യൂര്‍ ക്രിട്ടിക്കല്‍ മെഡിക്കല്‍ സപ്ലയ്‌സിനായി 10 മില്യണ്‍ ഡോളറും കാനഡ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 24 മില്യണ് മേലാണ് കോവിഡ് രോഗികളുള്ളത്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും മുകളിലായിരിക്കുമെന്നാണ് ആരോഗ്യ വിഗദ്ധര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends