കാനഡയിലെ ഇമിഗ്രേഷന് മുകളില്‍ കോവിഡ് ഉണ്ടാക്കിയത് കടുത്ത പ്രത്യാഘാതം; എക്കണോമിക്, ഫാമിലി, റെഫ്യൂജീ ക്ലാസുകളെ മഹാമാരി കടുത്ത പ്രതിസന്ധിയിലാക്കി; നിര്‍ണായക കണ്ടെത്തലും നിര്‍ദേശങ്ങളുമായി പാര്‍ലിമെന്ററി കമ്മിറ്റി

കാനഡയിലെ ഇമിഗ്രേഷന് മുകളില്‍ കോവിഡ് ഉണ്ടാക്കിയത് കടുത്ത പ്രത്യാഘാതം; എക്കണോമിക്, ഫാമിലി, റെഫ്യൂജീ ക്ലാസുകളെ മഹാമാരി കടുത്ത പ്രതിസന്ധിയിലാക്കി; നിര്‍ണായക കണ്ടെത്തലും നിര്‍ദേശങ്ങളുമായി പാര്‍ലിമെന്ററി കമ്മിറ്റി
കാനഡയിലെ ഇമിഗ്രേഷന് മുകളില്‍ കോവിഡ് മഹാമാരി ഏത് തരത്തിലാണ് സ്വാധീനങ്ങളുണ്ടാക്കിയതെന്ന് വിശദീകരിക്കുന്ന പാര്‍ലിമെന്ററി കമ്മിറ്റി ഓണ്‍ ഇമിഗ്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തിയാണ് ഈ കമ്മിറ്റി നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മേയ് 13ന് ഈ റിപ്പോര്‍ട്ട് പ്രസ്തുത കമ്മിറ്റിയുടെ ചെയറായ സല്‍മ സഹിദ് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചിരുന്നു.

കാനഡയിലെ മൂന്ന് ഇമിഗ്രേഷന്‍ ക്ലാസുകളായ എക്കണോമിക്, ഫാമിലി, റെഫ്യൂജീ ക്ലാസുകള്‍ക്ക് മേല്‍ കോവിഡ് മഹാമാരി കടുത്ത ആഘാതമേല്‍പ്പിച്ചുവെന്നാണീ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുടിയേറ്റക്കാര്‍, കുടിയേറ്റക്കാരുടെ താല്‍പര്യങ്ങള്‍ക്കായി നിലകൊളളുന്ന ഗ്രൂപ്പുകള്‍, ലോയര്‍മാര്‍, മറ്റ് സ്‌റ്റേക്ക് ഹോള്‍ഡര്‍മാര്‍ തുടങ്ങിയവരില്‍ നിന്നുമുള്ള അനുഭവസാക്ഷ്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു.

ഇലക്ടഡ് ഒഫീഷ്യലുകളായി തെരഞ്ഞെടുക്കപ്പെട്ട കനേഡിയന്‍ പാര്‍ലിമെന്റ് അംഗങ്ങളടങ്ങിയ കമ്മിറ്റിയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ചുരുങ്ങിയത് ഓരോ രാഷ്ട്രീയപാര്‍ട്ടിയിലെയും ഒരു അംഗമെങ്കിലും ഈ കമ്മിറ്റിയിലുണ്ട്. ഫെഡറല്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, മള്‍ട്ടികള്‍ച്ചറലിസം തുടങ്ങിയവ നിരീക്ഷിക്കുകയും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, റെഫ്യൂജീ ബോര്‍ഡ് എന്നിവയ്ക്ക് മേല്‍ മേല്‍നോട്ടം നടത്തുകയുമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇമിഗ്രേഷന്‍ വ്യവസ്ഥ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായകമായ നിര്‍ദേശങ്ങളും പ്രസ്തുത കമ്മിറ്റി പുറത്ത് വിട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends