യുഎഇയില്‍ കടലില്‍ നീന്താനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങി മരിച്ചു

യുഎഇയില്‍ കടലില്‍ നീന്താനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങി മരിച്ചു
യുഎഇയിലെ ഫുജൈറയില്‍ കടലില്‍ നീന്താനിറങ്ങിയ സ്വദേശി മുങ്ങി മരിച്ചു. ഞായറാഴ്ച ദിബ്ബ അല്‍ ഫുജൈറ ബീച്ചിലാണ് സംഭവം. 18ഉം 16ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെ കടലില്‍ നീന്താനിറങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു.

പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതോടെ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് ഒരു കുട്ടിയെ രക്ഷിച്ചു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ബീച്ചില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends