യുഎഇയിലെ പൊതുപരിപാടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം

യുഎഇയിലെ പൊതുപരിപാടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം
യുഎഇയിലെ പൊതുപരിപാടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി. വാക്‌സിന്‍ സ്വീകരിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അതിനിടെ രാജ്യത്ത് കൂടുതല്‍ സൗജന്യ പിസിആര്‍ പരിശോധനക്ക് സൗകര്യം വേണമെന്ന് ഫെഡറല്‍ നാഷണ്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ആല്‍ഹുസന്‍ ആപ്പ് പച്ച നിറം ആയിരിക്കണമെന്ന് മാത്രമല്ല അതില്‍ ഇംഗ്ലീഷിലെ 'ഇ' എന്ന ചിഹ്നം കൂടി നിര്‍ബന്ധമാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. രണ്ട് വാക്‌സിന്‍ സ്വീകരിച്ചവര്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ ഏഴ് ദിവസമാണ് 'ഇ' ചിഹ്നം ലഭിക്കുക. എന്നാല്‍, 48 മണിക്കൂറിനുള്ളിലെ പിസിആര്‍ ഫലം നിര്‍ബന്ധമാണ് എന്ന് ദുരന്തനിവാരണ സമിതി ആവര്‍ത്തിച്ചു വ്യക്തമാക്കി. എക്‌സിബിഷനുകളില്‍ പങ്കെടുക്കാനും ഇത് ബാധകമാണ്.

Other News in this category4malayalees Recommends