സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കും; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകള്‍; ഇതില്‍ 27 പേര്‍ സമൂഹവുമായി ഇടപഴകിയതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നറിയിപ്പ്

സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കും; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകള്‍;  ഇതില്‍ 27 പേര്‍ സമൂഹവുമായി ഇടപഴകിയതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നറിയിപ്പ്
സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇവിടുത്തെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന മുന്നറിയിപ്പ് ശക്തമായി. സിഡ്‌നിയിലെ കോവിഡ് ബാധയില്‍ വ്യാപകമായ കുറവുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികമായി പകര്‍ന്ന 44 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂണ്‍ 16ന് പുതിയ രോഗബാധ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയ ദിവസമാണിന്ന് എന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ പുതിയ കേസുകളില്‍ 27 പേരുടെ രോഗം തിരിച്ചറിയാന്‍ വൈകിയതിനാലും ഇവര്‍ നിരവധി പേരുമായി യാതൊരു നിയന്ത്രണവുമില്ലാതെ ഇടപഴകിയതിനാലും വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് പ്രീമിയര്‍ ഗ്ലാഡിസ് മുന്നറിയിപ്പേകുന്നു.

സിഡ്‌നിയിലെ നാല് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളില്‍ ജൂണ്‍ 25നായിരുന്നു ആദ്യം സ്‌റ്റേറ്റ് അറ്റ് ഹോം ഓര്‍ഡറുകള്‍ പ്രഖ്യാപിച്ചിരുന്നത്. സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബുകളിലെ രോഗബാധയെ പിടിച്ച് കെട്ടാന്‍ ഹെല്‍ത്ത് അഥോറിറ്റികള്‍ പാടുപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് അതിനടുത്ത ദിവസം സ്റ്റേ അറ്റ് ഹോം ഓര്‍ഡേര്‍സ് ഗ്രേറ്റര്‍ സിഡ്‌നി, സെന്‍ട്രല്‍ കോസ്റ്റ്, വോല്ലോന്‍ഗോന്‍ഗ്, ഷെല്‍ഹാര്‍ബര്‍, ബ്ലൂ മൗണ്ടയിന്‍സ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

Other News in this category



4malayalees Recommends