ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജരുടെ ക്യാമ്പയിന്‍; ഇന്ത്യയോടുള്ള നിലപാട് വിവേചനപരമെന്ന്

ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജരുടെ ക്യാമ്പയിന്‍; ഇന്ത്യയോടുള്ള നിലപാട് വിവേചനപരമെന്ന്

ഇന്ത്യയിലേക്ക് കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ കടുത്ത ക്യാമ്പയിന്‍ തുടങ്ങി. അതായത് ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് വ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ ഹൈ റിക്‌സ് രാജ്യങ്ങളുടെ ലിസ്റ്റില്‍ പെടുത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഡെല്‍റ്റയുടെ പടര്‍ച്ച കുറഞ്ഞിട്ടും ഈ പട്ടികയില്‍ നിന്നും ഒഴിവാക്കിയില്ലെന്നാണ് ഇന്ത്യന്‍ വംശജകര്‍ ആരോപിക്കുന്നത്.


ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് വിവേചനപരമായ നിലപാടാണ് പുലര്‍ത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അതായത് ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഡെല്‍റ്റ വകഭേദം പടര്‍ന്നിട്ടുണ്ടെങ്കിലും, ഇന്ത്യയെ മാത്രമാണ് 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയിലാക്കിയിരിക്കുന്നതെന്നും, ഇത് വിവേചനപരമാണെന്നും എടുത്ത് കാട്ടി ഇന്ത്യന്‍ വംശജര്‍ ഓണ്‍ലൈന്‍ ഒപ്പ് ശേഖരണം തുടങ്ങിയിട്ടുമുണ്ട്.

ഡെല്‍റ്റ വേരിയന്റിന്റെ പകര്‍ച്ച കുറഞ്ഞതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണമെന്നാണ് ഇന്ത്യന്‍ വംശജര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് പകര്‍ച്ച മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞെന്നും യാത്രാ ഇളവുകളിലെ മാനദണ്ഡങ്ങള്‍ വിപുലീകരിക്കണമെന്നുമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കുള്ള നിവേദനത്തിലൂടെ ഇന്ത്യന്‍ വംശജര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് മുന്നില്‍ വച്ച ഇത് സംബന്ധിച്ച നിവേദനത്തില്‍ രണ്ട് ദിവസം കൊണ്ട് 1,700 ലേറെ പേരാണ് ഒപ്പിട്ടിരിക്കുന്നത്.ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇളവുകള്‍ ആവശ്യപ്പെട്ട നൂറുകണക്കിന് പേരുടെ അപേക്ഷയാണ് ഗവണ്‍മെന്റ് തളളിയിരിക്കുന്നത്.ഇതേത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ ഇളവുകള്‍ ഇന്ത്യയിലേക്കും ബാധകമാക്കണമെന്നാണ് നിവേദനത്തിലൂടെ ഇന്ത്യന്‍ വംശജര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






Other News in this category



4malayalees Recommends