ന്യൂ സൗത്ത് വെയില്‍സില്‍ ചൈല്‍ഡ്‌കെയര്‍ ഫീസ് ഇളവു ചെയ്തു; രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ഗവണ്‍മെന്റ്; ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് കെയറില്‍ കുട്ടികളെ വിടാത്ത കുടുംബാംഗങ്ങള്‍ ഗ്യാപ് ഫീസ് നല്‍കേണ്ടതില്ല

ന്യൂ സൗത്ത് വെയില്‍സില്‍  ചൈല്‍ഡ്‌കെയര്‍ ഫീസ് ഇളവു ചെയ്തു; രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ഗവണ്‍മെന്റ്; ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് കെയറില്‍ കുട്ടികളെ വിടാത്ത കുടുംബാംഗങ്ങള്‍ ഗ്യാപ് ഫീസ് നല്‍കേണ്ടതില്ല
എന്‍എസ്ഡബ്ല്യൂവില്‍ ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് കെയറില്‍ കുട്ടികളെ വിടാത്ത കുടുംബാംഗങ്ങള്‍ ഗ്യാപ് ഫീസ് നല്‍കേണ്ടി വരില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.കൊവിഡ് ബാധ രൂക്ഷമായ ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയും സമീപപ്രദേശങ്ങളും ഈ മാസം 30 വരെ ലോക്ക്ഡൗണിലാണ്. അടച്ച് പൂട്ടല്‍ വേളയിലും ചൈല്‍ഡ്‌കെയര്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭൂരിഭാഗം കുടുംബാംഗങ്ങളും കുട്ടികളെ ചൈല്‍ഡ് കെയറില്‍ അയയ്ക്കാറില്ലെന്നതിനാലാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുക്കിംഗ് ഉള്ള ദിവസങ്ങളില്‍ കുട്ടികളെ ചൈല്‍ഡ് കെയറില്‍ അയച്ചില്ലെങ്കിലും ഫീസ് നല്‍കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പുറമേയുള്ള തുക, അഥവാ ഗ്യാപ് ഫീസ്, ആണ് രക്ഷിതാക്കള്‍ നല്‍കേണ്ടത്.ലോക്ക്ഡൗണ്‍ നിലവിലുള്ള സമയത്ത് ഈ ഗ്യാപ് ഫീസ് ഇളവു ചെയ്യുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതിനായി ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്ക് സബ്‌സിഡി തുക സര്‍ക്കാര്‍ തുടര്‍ന്നും പ്രദാനം ചെയ്യുന്നതായിരിക്കും.

ന്യൂ സൗത്ത് വെയില്‍സില്‍ ജൂലൈ 19 തിങ്കളാഴ്ച മുതല്‍ സ്റ്റേ അറ്റ് ഹോം നിര്‍ദ്ദേശം നിലവിലുള്ള പ്രദേശങ്ങളില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ഇത് പ്രകാരം Bayside, Blacktown, Blue Mountains, Burwood, Camden, Campbelltown, Canada Bay, Canterbury-Bankstown, Central Coast, Cumberland, Fairfield, Georges River, Hawkesbury, Hornsby, Hunters Hill, Inner West, Ku-ring-gai, Lane Cove, Liverpool, Mosman, North Sydney, Northern Beaches, Parramatta, Penrith, Randwick, Ryde, Shellharbour, Strathfield, Sutherland Shire, Sydney, The Hills Shire, Waverley, Willoughby, Wollondilly, Wollongong and Woollahra എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്.

ഇതുവഴി ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ചൈല്‍ഡ് കെയര്‍ സേവനം ലഭ്യമാക്കുന്ന 216,000 കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ഇവിടെയുള്ളവര്‍ക്ക് ഇത് കൂടുതല്‍ ആശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, ജോലി നഷ്ടപ്പെട്ട കാഷ്വല്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്കും, സ്വയം ഐസൊലേഷനില്‍ പോകുന്നവര്‍ക്കും താത്കാലികമായി സര്‍ക്കാര്‍ അഡിഷണല്‍ ചൈല്‍ഡ് കെയര്‍ സബ്സിഡി പ്രദാനം ചെയ്യുന്നുണ്ട്.


Other News in this category



4malayalees Recommends