ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാത്ത കുടിയേറ്റക്കാരേറെ; വാക്‌സിനെക്കുറിച്ച് കുടിയേറ്റ സമൂഹങ്ങളില്‍ തെറ്റിദ്ധാരണയേറെ; വാക്‌സിനെക്കുറിച്ചുള്ള അവ്യക്തതകള്‍ നിരവധി പേരെ വാക്‌സിനേഷനില്‍ നിന്നകറ്റുന്നു

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാത്ത കുടിയേറ്റക്കാരേറെ; വാക്‌സിനെക്കുറിച്ച് കുടിയേറ്റ സമൂഹങ്ങളില്‍ തെറ്റിദ്ധാരണയേറെ; വാക്‌സിനെക്കുറിച്ചുള്ള അവ്യക്തതകള്‍ നിരവധി പേരെ വാക്‌സിനേഷനില്‍ നിന്നകറ്റുന്നു

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡ് വാക്‌സിനെക്കുറിച്ച് രാജ്യത്തെ കുടിയേറ്റ സമൂഹങ്ങളില്‍ തെറ്റിദ്ധാരണയേറെയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയക്ക് കടുത്ത ഭീഷണിയായിത്തീരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ന്യൂ സൗത്ത് വെയില്‍സില്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ ഇത് സംബന്ധിച്ച പഠനത്തിലൂടെയാണ് നിര്‍ണായകമായ ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്.


അസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പുതിയ നിര്‍ദേശങ്ങളും കുടിയേറ്റ സമൂഹങ്ങളില്‍ കോവിഡ് വാക്‌സിനെക്കുറിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ലഭിക്കുന്ന വാക്‌സിന്‍ വിവരങ്ങളില്‍ സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതും കുടിയേറ്റ സമൂഹത്തിലെ നിരവധി പേരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കാന്‍ കാരണമായിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് വാക്‌സിനെക്കുറിച്ച് അധികൃതര്‍ പൂര്‍ണമായതും സംശയമേതുമില്ലാത്തതുമായ വിവരങ്ങള്‍ ലഭ്യമാക്കാത്തതാണ് ഇമിഗ്രന്റ് ഫാമിലികളിലുള്ള നിരവധി പേര്‍ക്ക് വാക്‌സിന്‍ പേടിസ്വപ്‌നമായിത്തീര്‍ന്നിരിക്കുന്നതെന്നും ചില വിമര്‍ശകര്‍ ആരോപിക്കുന്നു. കുടിയേറ്റ കുടുംബങ്ങളില്‍ പെട്ട ചിലര്‍ മതപരമായ വിശ്വാസങ്ങള്‍ മൂലം വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്നതും വാക്‌സിന്റെ സുഗമമായ വിതരണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Other News in this category



4malayalees Recommends