ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും ഒരു ദശാബ്ദത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി; തൊഴിലില്ലായ്മ താഴാന്‍ മുഖ്യ കാരണം കോവിഡിനാലുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍; പുതിയ ലോക്ക്ഡൗണുകള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് ഉത്കണ്ഠ

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും ഒരു ദശാബ്ദത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി; തൊഴിലില്ലായ്മ താഴാന്‍ മുഖ്യ കാരണം കോവിഡിനാലുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍; പുതിയ ലോക്ക്ഡൗണുകള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് ഉത്കണ്ഠ
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും10 വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയെന്ന പ്രതീക്ഷാനിര്‍ഭരമായ കണക്കുകള്‍ പുറത്ത് വന്നു.ഇത് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡ് കാരണമേര്‍പ്പെടുത്തിയ കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലമാണ് തൊഴിലില്ലായ്മ പത്ത് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്താന്‍ പ്രധാന കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍ എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ് ഭീഷണിയേറുകയും ചെയ്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണുകള്‍ മൂലം ഇവിടങ്ങളിലെ സാമ്പത്തിക അഭിവൃദ്ധി ഇടിയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുമെന്ന ആശങ്കയേറിയിട്ടുണ്ട്. നിലവില്‍ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞ അവസ്ഥയിലാണെങ്കിലും പുതിയ ലോക്ക്ഡൗണുകള്‍ തൊഴിലുകളെ ഇല്ലാതാക്കി തൊഴിലില്ലായ്മാ നിരക്ക് വീണ്ടുമുയര്‍ത്തുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ഓസ്‌ട്രേലയയിലെ രണ്ട് മുഖ്യ സിറ്റികളിലെ 40 ശതമാനം ജനങ്ങള്‍ ലോക്ക്ഡൗണിലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നീണ്ടാല്‍ തങ്ങള്‍ക്ക് സ്റ്റാഫുകളെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇരു നഗരങ്ങളിലെയും നിരവധി തൊഴിലുടമകള്‍ മുന്നറിയിപ്പേകിയത് തൊഴിലില്ലായ്മ വര്‍ധിക്കുമെന്ന ആശങ്കയേറ്റിയിട്ടുണ്ട്. അടച്ച് പൂട്ടലുകള്‍ തൊഴില്‍ മേഖലയെ കാര്യമായി ബാധിക്കുമെന്ന് സമ്മതിച്ച് എംപ്ലോയ്‌മെന്റ് മിനിസ്റ്ററായ സ്റ്റുവര്‍ട്ട് റോബര്‍ട്ട് രംഗത്തെത്തിയിട്ടുമുണ്ട്.

Other News in this category



4malayalees Recommends