ഓസ്‌ട്രേലിയക്കാരില്‍ 40% പേരും നിലവില്‍ കോവിഡ് ലോക്ക്ഡൗണില്‍; വിക്ടോറിയയും സിഡ്‌നിയും ഒരേ സമയം അടച്ച് പൂട്ടലിലായത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍ 12 കോടി ജനങ്ങള്‍ വീടിനുള്ളില്‍

ഓസ്‌ട്രേലിയക്കാരില്‍ 40% പേരും നിലവില്‍ കോവിഡ് ലോക്ക്ഡൗണില്‍; വിക്ടോറിയയും സിഡ്‌നിയും ഒരേ സമയം അടച്ച് പൂട്ടലിലായത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍ 12 കോടി ജനങ്ങള്‍ വീടിനുള്ളില്‍
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയിലെ രണ്ട് വന്‍ നഗരങ്ങളായ സിഡ്‌നിയും വിക്ടോറിയയും ഒരേ സമയം ലോക്ക്ഡൗണിലായിരിക്കുന്നത് നിലവില്‍ കടുത്ത ആശങ്കയേറ്റുന്നു. കോവിഡ് കാലത്ത് ഇതാദ്യമായിട്ടാണ് ഈ രണ്ട് നഗരങ്ങളും ഒരേ സമയം അടച്ച് പൂട്ടലിലായിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനം പേരും ലോക്ക്ഡൗണിലായിരിക്കുകയാണ്. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി രണ്ടിടത്തെയും 12 കോടി ജനങ്ങളാണ് നിലവില്‍ വീടുകളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

രാജ്യത്ത് മഹാമാരിയുടെ ആരംഭം മുതല്‍ക്ക് തന്നെ ഏറ്റവും ഇത് ബാധിച്ചിരിക്കുന്നത് വിക്ടോറിയയെയാണ്. വിക്ടോറിയയില്‍ ഇത് അഞ്ചാം വട്ടമാണ് ലോക്ക്ഡൗണേര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ മാസം മധ്യ ം മുതല്‍ സിഡ്നിയില്‍ പടരാന്‍ തുടങ്ങിയ ഡെല്‍റ്റ വേരിയന്റാണ് ഇപ്പോള്‍ വിക്ടോറിയയ്ക്കും ഭീഷണിയുയര്‍ത്തിയത്. സിഡ്നിയില്‍ മൂന്നാഴ്ചക്കുള്ളില്‍ അതിവേഗമാണ് കേസുകള്‍ കൂടിയത്. രണ്ട് മരണങ്ങളും സ്റ്റേറ്റിലുണ്ടായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് സ്റ്റേറ്റുകളും ലോക്ക്ഡൗണിലാണെങ്കിലും, രണ്ടിടത്തെയും ലോക്ക്ഡൗണ്‍ പല കാരണങ്ങള്‍കൊണ്ടും വ്യത്യസ്തമാണ്.

വിക്ടോറിയയിലെ അഞ്ചാമത്തെ ലോക്ക്ഡൗണ്‍ ആണ് ഇതെങ്കില്‍, ഓസ്ട്രേലിയയില്‍ കൊവിഡ് ബാധ തുടങ്ങിയ ശേഷം ന്യൂ സൗത്ത് വെയില്‍സ് പ്രഖ്യാപിക്കുന്ന ആദ്യത്തെ കര്‍ശന ലോക്ക്ഡൗണ്‍ ആണിതെന്നതാണ് പ്രധാന വ്യത്യാസം.സ്റ്റേ ഹോം നിര്‍ദ്ദേശമായിരുന്നു ഇതുവരെ ന്യൂ സൗത്ത് വെയില്‍സില്‍ പ്രഖ്യാപിച്ചിരുന്നതെങ്കില്‍, ഡെല്‍റ്റ വേരിയന്റിന്റെ അപകട സാധ്യത കണക്കിലെടുത്താണ് ഇത്തവണ പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പക്ഷേ സിഡ്നിയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണെങ്കിലും ഇത് കര്‍ശനമല്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ് .വിക്ടോറിയയിലേക്ക് കേസുകള്‍ പടരാന്‍ കാരണമായതും ഇതുതന്നെയാണെന്നാണ് ആരോപണം.


Other News in this category



4malayalees Recommends