എന്‍എസ്ഡബ്ല്യൂവില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ;സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കി; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;അനുവദനീയമായ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ

എന്‍എസ്ഡബ്ല്യൂവില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ;സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കി; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;അനുവദനീയമായ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. സ്റ്റേറ്റില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കിയിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെയായിരിക്കും സിഡ്‌നിയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. ഇക്കാലത്ത് അനുവദനീയമായ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ.

ഗ്രേറ്റര്‍ സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ മൂന്നാഴ്ച പിന്നിട്ടിട്ടും ഡെല്‍റ്റ വേരിയന്റ് വൈറസ് ബാധ ഒട്ടും കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നു എന്ന് ആരോഗ്യമേഖലയില്‍ നിന്നുള്‍പ്പെടെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

പുതിയ നിയന്ത്രണം നിലനില്‍ക്കുന്ന സമയങ്ങളില്‍ അനുവദിക്കപ്പെട്ട കച്ചവട സ്ഥാപനങ്ങള്‍ക്ക് മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. മറ്റെല്ലാ റീട്ടെയില്‍ സ്ഥാപനങ്ങളും നിര്‍ബന്ധമായും പൂട്ടിയിടണം. ഇത് പ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറി സ്റ്റോറുകളും (പഴം, പച്ചക്കറി, മാംസം, മത്സ്യം മദ്യം, ബേക്കറി എന്നിവ ഉള്‍പ്പെടെ) തുറക്കാം. കൂടാതെ ആരോഗ്യ ഉത്പന്നങ്ങളും, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഉത്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് വിലക്കില്ല. ഇതിന് പുറമെ തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ചുവടെ കൊടുക്കുന്നു.

1-ഫാര്‍മസിയും കെമിസ്റ്റും

2-പെട്രോള്‍ സ്റ്റേഷന്‍

3-കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍

4-ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും

5-ഹാര്‍ഡ്വെയര്‍ കടകള്‍, നഴ്‌സറികള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന മറ്റു കടകള്‍

6-കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍

7-വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള കടകള്‍

8-പോസ്റ്റ് ഓഫീസും ന്യൂസ് ഏജന്റും

9-ഓഫീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍

മറ്റു സ്ഥാപനങ്ങള്‍ ക്ലിക്ക് ആന്റ് കളക്ട് രീതിയിലേക്കോ, ഡെലിവറി രീതിയിലേക്കോ പ്രവര്‍ത്തന രീതി മാറ്റണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends