ദുബൈയില്‍ വരുന്നു, അതിവേഗ റോപ്‌വേ

ദുബൈയില്‍ വരുന്നു, അതിവേഗ റോപ്‌വേ
ദുബൈയില്‍ യാത്രയ്ക്കായി അതിവേഗ 'റോപ്‌വേ' സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികള്‍ക്ക് റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് കമ്പനിയും കരാറില്‍ ഒപ്പുവച്ചു.

കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിര്‍മിക്കുക. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന റോപ്‌വേ സംവിധാനമാണ് ദുബൈയില്‍ ആവിഷ്‌കരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ എംഎന്‍ഡിയുടെ കാബ്‌ലൈന്‍ സംവിധാനമാകും നടപ്പിലാക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് ആയ ഡ്രൈവര്‍രഹിത രീതിയാണിത്. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. നിലവില്‍ ഷാര്‍ജയില്‍ റോപ്‌വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്


Other News in this category



4malayalees Recommends