ന്യൂ ജേഴ്‌സിയില്‍ താങ്ക്‌സ് ഗിവിങ്ങ് ആഘോഷങ്ങള്‍ അവിസ്മരണീയമായി

ന്യൂ ജേഴ്‌സിയില്‍ താങ്ക്‌സ് ഗിവിങ്ങ് ആഘോഷങ്ങള്‍ അവിസ്മരണീയമായി
ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മതബോധന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ താങ്ക്‌സ് ഗിവിങ്ങ് ആഘോഷങ്ങള്‍ അവിസ്മരണീയമായി. കൃതഞ്ജതാ ബലിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ക്‌ളാസ്സുകള്‍ താങ്ക്‌സ് ഗിവിങ്ങിന്റെ സന്ദേശത്തിന് അനുസരിച്ചു അലങ്കരിക്കുകയും അവയില്‍ ഏറ്റവും മനോഹരമായവയില്‍ നിന്ന് ഇടവക ജനങ്ങള്‍ സമ്മാനാര്‍ഹമായവ തെരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികള്‍ തങ്ങളുടെ അലങ്കാരങ്ങള്‍ കണ്ട് അഭിനന്ദിക്കാന്‍ എത്തിയ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ടര്‍ക്കി മുറിച്ചു കൊണ്ട് താങ്ക്‌സ് ഗിവിങ്ങ് സ്‌നേഹ വിരുന്ന് ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടര്‍ ജൂബി കിഴക്കേപ്പുറവും മതബോധന അദ്ധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സിജോയ് പറപ്പള്ളി

Other News in this category4malayalees Recommends