യുഎഇ ദേശീയദിനം; എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം

യുഎഇ ദേശീയദിനം; എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം
ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ എക്‌സ്‌പോയില്‍ നടക്കുന്ന പരിപാടി ആസ്വദിക്കാന്‍ സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് എക്‌സ്‌പോ അധികൃതര്‍ അറിയിച്ചു. ദേശീയദിനമായ ഡിസംബര്‍ രണ്ടിന് വര്‍ണാഭമായ പരിപാടികളാണ് എക്‌സ്‌പോയില്‍ ഒരുക്കുന്നത്. സംഗീത പരിപാടികള്‍, വെടിക്കെട്ട്, പരേഡ് എന്നിങ്ങനെ രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ച രണ്ട് വരെ എക്‌സ്‌പോയില്‍ ആഘോഷമുണ്ടാകും.

രാവിലെ 10.15ന് അല്‍വസ്ല്‍ പ്ലാസയില്‍ ദേശീയ പതാക ഉയര്‍ത്തും. ഏഴ് എമിേററ്റുകളിലെ 60 ഇമാറാത്തി പൗരന്‍മാര്‍ പരമ്പരാഗത കലാപരിപാടികള്‍ അവതരിപ്പിക്കും. 12.45ന് കളേഴ്‌സ് ഓഫ് വേള്‍ഡ് പരേഡ് നടക്കും. ദുബൈ പൊലിസിന്റെ അശ്വാരൂഢസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ച്ചിങ് ബാന്‍ഡും അണിനിരക്കും. യു.എ.ഇ വ്യോമസേനയുടെ അഭ്യസപ്രകടനങ്ങളും അരങ്ങേറും. മൂന്ന് മണി മുതല്‍ വിവിധ സംഗീത പരിപാടികള്‍ നടക്കും. വൈകുന്നേരം 5.30ന് ഹത്തയില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ജൂബിലി പാര്‍ക്കില്‍ കാണാനാകും. രാത്രി 7.30നും 10.30നും യു.എ.ഇയുടെ ചരിത്രം വിളിച്ചുപറയുന്ന സ്റ്റേജ് ഷോ അല്‍വസ്ല്‍ പ്ലാസയില്‍ നടക്കും. 200 ഓളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. അണിനിരക്കും. ദേശീയ ദിന അവധി ദിവസങ്ങളില്‍ രാത്രി എട്ടിന് വെടിക്കെട്ടും എക്‌സ്‌പോയില്‍ ഒരുക്കുന്നുണ്ട്.

Other News in this category



4malayalees Recommends