റോക്‌ലാന്‍ഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

റോക്‌ലാന്‍ഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്: കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാന്‍ഡ് കൗണ്ടിയിലെ പാലിസൈഡ് മാളില്‍ വെച്ച് നവംബര്‍ 13ന് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.


റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഹോണറബിള്‍ ആനി പോളിന്റെ നേതൃത്ത്വത്തില്‍ ഇത് രണ്ടാം തവണയാണ് പൊതു വേദയില്‍ ഇങ്ങനെ ഒരു ആഘോഷം നടത്തപ്പെടുന്നത്.


ഇച്ഛാ ( ICHAA Club: Indian Cultural Heritage and Arts Awareness) ക്ലബുമായി സഹകരിച്ചാണ് ഇപ്രാവശ്യത്തെ കേരള പിറവി ആഘോഷങ്ങള്‍ അരങ്ങേറിയത്.


ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാന്‍ ഇടയായത് ഡോ. ആനി പോളിന്റെ പരിശ്രമ ഫലമായിട്ടായിരുന്നു. നമ്മുടെ പൈതൃകം മറ്റു ദേശക്കാരുമായി പങ്കുവക്കാനുള്ള ഒരവസരം കിട്ടിയത് ഭാഗ്യമായിട്ടു കരുതുന്നതായി ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു.


ഹോണറബിള്‍ ഡോ. ആനി പോള്‍ അതിഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു. ജോസ് വെട്ടത്തിന്റെ നേതൃത്ത്വത്തില്‍, ടീം ഓഫ് മലബാര്‍ ചെണ്ടമേള ഗ്രൂപ്പിന്റെ വാദ്യ മേളത്തോടെ യായിരുന്നു കേരളപിറവി ആഘോഷത്തിന് തുടക്കം കുറിച്ചത്. നേഹ ജോസ് അമേരിക്കയുടെയും, ഇന്ത്യയുടേയും ദേശീയഗാനം മനോഹരമായി ആലപിച്ചു.


ബഹുമാനപ്പെട്ട കോന്‍സല്‍ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്‌സ് , വിജയ കൃഷ്ണന്‍, പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയ്ക്കുവേണ്ടി എവിടെയും അദ്ദേഹം ഓടിയെത്തി വേണ്ട സഹായങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തുകയും ലെജിസ്ലേറ്റര്‍ ആനി പോള്‍,കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.


സ്‌പെഷ്യല്‍ ഗസ്റ്റ് സിബു നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഫോര്‍ ന്യൂയോര്‍ക് സ്റ്റേറ്റ് , ഹോണ്‍. ഗവര്‍ണ്ണര്‍ കാത്തി ഹോക്കുളിന്റെ പ്രത്യേക ആശംസകള്‍ വായിച്ചു നല്‍കി. ഈ അപ്പോയ്ന്റ്‌മെന്റ് കിട്ടുന്ന ആദ്യ മലയാളിയാണ് സിബു നായര്‍.


സിബു നായര്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തുകയും കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രത്യേകം ആദരി ക്കുകയും ചെയ്തു.


ഇച്ഛാ പ്രസിഡണ്ട് മാത്യു വര്‍ഗീസ് ക്ലബിലെ ബോര്‍ഡ് മെമ്പേഴ്‌സിനെയും എല്ലാ അതിഥികളെയും സദസ്സിന് പരിചയെപ്പുടുത്തി.


ന്യൂയോര്‍ക് സ്റ്റേറ്റ് സെനറ്റര്‍, ഹോണറബിള്‍ എലൈജ മേലെനിക്ക്, അസംബ്ലിമാന്‍,മൈക്ക് ലോലര്‍, ലെജിസ്ലേറ്റര്‍ ഹോണറബിള്‍ ടോണി ഏള്‍ എന്നിവരും പരിപാടികളില്‍ പങ്കെടുക്കുകയും സെനറ്ററിന്റെയും , അസംബ്ലിയുടെയും ലെജിസ്ലേറ്ററിന്റെയും സൈറ്റേഷനും പ്രൊക്ലമേഷനും നല്‍കി.


സ്പ്രിങ് വാലി NAACP പ്രസിഡണ്ട്,വില്ലി ട്രോട്മാന്‍, WMC നോര്‍ത്ത് ജേര്‍സി പ്രൊവിന്‍സ് പ്രസിഡന്റ്, ജിനു തരിയന്‍,ഫോമാ വൈസ് പ്രസിഡണ്ട് , പ്രദീപ് നായര്‍, ജോഫ്രിന്‍ ജോസ്, ഗോപിനാഥ കുറുപ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയങ്ങളായ


ബിന്ത്യ ശബരിയുടെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ദേവിക നായരുടെ സ്വറ്റ്വിക ഡാന്‍സ് അക്കാടമി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങള്‍, കേരള നടനം, സെമി ക്ലാസിക്കല്‍ നൃത്തം, വന്ദേമാതരം ,ബോളിവുഡ് ഡാന്‍സ്, ഡാണ്ടിയ ഡാന്‍സ്, ഫോക് ഡാന്‍സ് തുടങ്ങിയ വൈവിദ്യമാര്‍ന്ന നൃത്ത പരിപാടികള്‍ കാണികളുടെ മുക്തകണ്ഠമായ ശ്രദ്ധ പിടിച്ചുപറ്റി.


കേരളത്തിന്റെ തനിമയാര്‍ന്ന തിരുവാതിര എല്ലാ പുതുമകളോടും കുടി സംഗമം ടീം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.


ജോമോന്‍ പാണ്ടപ്പിള്ളി, റോഷിന്‍ മാമ്മന്‍ എന്നിവരുടെ സംഗീതവും ഏവരെയും വളെരെ ആകര്‍ഷിച്ചു.

ഓരോ കലാ പരിപാടികളും കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.


ഷൈന മില്‍ട്ടനും സീമ റോക്കും എം.സി മാരായിരുന്നു. റോഷിന്‍ മാമ്മന്‍ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തു. സിത്താര്‍ പാലസില്‍ നിന്നും , അദരാക്ക റസ്സ്‌റ്റോറന്റില്‍ നിന്നും ലഘു ഭക്ഷണവും ഉണ്ടായിരുന്നു. ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ ഇതിന്റെ പുറകില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അന്‍പതിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ഈ ആഘോഷത്തിലെ ഓരോരോത്തര്‍ക്കും കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.


ഇച്ഛാ ബോര്‍ഡ് മെംബേര്‍സ് മാണി ജോര്‍ജും. ഷൈമി ജേക്കബും ഫെസിലിറ്റി മാനേജ് ചെയ്തു . ഇച്ഛാ വൈസ് പ്രസിഡണ്ട്, ഡോക്ടര്‍ മനു ദുആ ഈപ്രോഗ്രാമില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഈ പ്രോഗ്രാമിന്റെ നേതൃത്ത്വം വഹിച്ച ലെജിസ്ലേറ്റര്‍ ഹോണറബിള്‍ ആനി പോളിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Other News in this category



4malayalees Recommends