കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി 'അഭിനയിച്ച' നഴ്‌സിനെതിരായ തട്ടിപ്പ് കുറ്റം പോലീസ് റദ്ദാക്കി; നഴ്‌സിനെതിരെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവില്ലെന്ന് പോലീസ്

കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി 'അഭിനയിച്ച' നഴ്‌സിനെതിരായ തട്ടിപ്പ് കുറ്റം പോലീസ് റദ്ദാക്കി; നഴ്‌സിനെതിരെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവില്ലെന്ന് പോലീസ്

പെര്‍ത്തില്‍ കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെച്ചതായി 'അഭിനയിച്ച' നഴ്‌സിനെതിരായ കേസ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസ് അവസാനിപ്പിച്ചു. വാക്‌സിന്‍ കുത്തിവെയ്ക്കാതെ ഇവര്‍ കുത്തിവെച്ചതായി രേഖപ്പെടുത്തുകയായിരുന്നു.


51-കാരി ക്രിസ്റ്റിന് ഹാര്‍ട്ട്മാന്‍ ബെന്‍സിന് എതിരായാണ് വ്യാജമായി വാക്‌സിന്‍ നല്‍കിയെന്ന് രേഖ ചമച്ചതിന് കേസെടുത്തത്. കഴിഞ്ഞ മാസം സെന്റ് ജെയിംസിലെ മെഡിക്കല്‍ പ്രാക്ടീസില്‍ പിതാവിനൊപ്പം എത്തിയ 15-കാരനെയാണ് ഇവര്‍ വാക്‌സിന്‍ കുത്തിവെച്ചതായി വഞ്ചിച്ചത്.

സൂചി കൈയില്‍ കുത്തിയെങ്കിലും ഇവര്‍ വാക്‌സിന്‍ നല്‍കിയില്ല. വാക്‌സിന്‍ ഉള്‍പ്പെട്ട സിറിഞ്ച് ഈ ഘട്ടത്തില്‍ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ നഴ്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്ലിനിക്കില്‍ ഈ നഴ്‌സ് തന്നെ കുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 25-ഓളം പേര്‍ എത്തിയിരുന്നു.

വാക്‌സിന്‍ വിരുദ്ധയായ നഴ്‌സ് ഈ വിധം മനഃപ്പൂര്‍വ്വം പ്രവര്‍ത്തിച്ചെന്നായിരുന്നു കേസ്. എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിന് തെളിവില്ലാത്തതിനാല്‍ കുറ്റങ്ങള്‍ പിന്‍വലിക്കുന്നതായാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചത്.

1500 ഡോളര്‍ നിയമ ചെലവ് ഉള്‍പ്പെടെ നല്‍കിയാണ് കോടതി നഴ്‌സിനെ വിട്ടയച്ചത്.
Other News in this category



4malayalees Recommends