ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തി; അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറക്കാന്‍ ക്യൂന്‍സ്‌ലാന്‍ഡ്; കോവിഡ് യാത്ര കഴിഞ്ഞിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍

ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തി; അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറക്കാന്‍ ക്യൂന്‍സ്‌ലാന്‍ഡ്; കോവിഡ് യാത്ര കഴിഞ്ഞിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍

ലോകത്തില്‍ ആദ്യമായി ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ കണ്ടെത്തി. മഹാമാരിക്ക് എതിരായ പ്രതിരോധം ഏത് വിധത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന ചര്‍ച്ച രൂപപ്പെടുന്നതിന് ഇടെയാണ് പുതിയ വേര്‍ഷന്റെ രംഗപ്രവേശനം.


സ്‌ട്രെയിന്റെ അപകടത്തെ കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ നാഷണല്‍ ക്യാബിനറ്റ് വെള്ളിയാഴ്ച ചേരും. തിങ്കളാഴ്ച ഇന്റര്‍‌സ്റ്റേറ്റ് യാത്രക്കായി ക്യൂന്‍സ്‌ലാന്‍ഡ് അതിര്‍ത്തികള്‍ തുറക്കും. നയങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നാണ് പുതിയ വേര്‍ഷന്റെ കണ്ടെത്തലെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ വെറ്റ് ഡി'ആത് ചൂണ്ടിക്കാണിച്ചു.

ക്യൂന്‍സ്‌ലാന്‍ഡില്‍ പുതുതായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ടോറിയയില്‍ ബുധനാഴ്ച ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നും സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡില്‍ എത്തിയ യാത്രക്കാരനിലാണ് പുതിയ വേരിയന്റ് കണ്ടെത്തിയത്.

'ഒമിക്രോണ്‍-പോലെ' ഒരു വേര്‍ഷനെന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ വേര്‍ഷന്‍ കണ്ടെത്തിയതിന് ഫോറന്‍സിക് സയന്റിഫിക് സര്‍വ്വീസിന് ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.

അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ കോവിഡ് യാത്ര അവസാനിച്ചെന്ന് കരുതേണ്ടതില്ലെന്നാണ് ഈ കണ്ടെത്തല്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എയ്ട്‌കെന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends