ഒടുവില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഫെബ്രുവരി 5ന് നിശ്ചയിച്ച തീയതി മാറ്റിയ പ്രീമിയറിനെ വിശ്വസിക്കാമോ? അടച്ചിട്ടിട്ടും കോവിഡ് പടര്‍ന്നതോടെ മനംമാറ്റം

ഒടുവില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഫെബ്രുവരി 5ന് നിശ്ചയിച്ച തീയതി മാറ്റിയ പ്രീമിയറിനെ വിശ്വസിക്കാമോ? അടച്ചിട്ടിട്ടും കോവിഡ് പടര്‍ന്നതോടെ മനംമാറ്റം

അതിര്‍ത്തികള്‍ അടച്ചുപൂട്ടിയിട്ടാലും കോവിഡ് പടര്‍ന്നുപിടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറിന് മനംമാറ്റം. അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങുകയാണെന്നും, ഈ മാസം തന്നെ പുതിയ തീയതി പ്രഖ്യാപിക്കുമെന്നും മാര്‍ക്ക് മക്‌ഗോവന്‍ പ്രഖ്യാപിച്ചു.


ഓസ്‌ട്രേലിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാതെ കടുംപിടുത്തത്തിലായിരുന്നു മക്‌ഗോവന്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ തുറക്കില്ലെന്ന നിലപാടിലായിരുന്നു പ്രീമിയര്‍.

എന്നാല്‍ ഈ മാസവും കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് വാശി ഉപേക്ഷിച്ച് അതിര്‍ത്തി തുറക്കാന്‍ മക്‌ഗോവന്‍ നിര്‍ബന്ധിതനായത്. ഇന്റര്‍സ്‌റ്റേറ്റ് യാത്രക്കാര്‍ക്ക് അതിര്‍ത്തി കടന്ന് സ്‌റ്റേറ്റില്‍ പ്രവേശിക്കാന്‍ ഇതുവഴി സാധിക്കും.

നേരത്തെ ഫെബ്രുവരി 5ന് അതിര്‍ത്തി തുറക്കുമെന്ന വാഗ്ദാനം മൂന്നാഴ്ച മുന്‍പാണ് പ്രീമിയര്‍ മുക്കിയത്. ഒമിക്രോണ്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിക്കുമെന്ന ചിന്തയിലായിരുന്നു നടപടി. ഇന്റര്‍‌സ്റ്റേറ്റ് യാത്രക്കാര്‍ എത്തിയാല്‍ പ്രതിദിനം 60,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു ഭീതി.

ഒമിക്രോണ്‍ മറ്റ് ഭാഗങ്ങളില്‍ പെട്ടെന്ന് കെട്ടടങ്ങിയതോടെയാണ് പ്രീമിയര്‍ നടപടി പുനഃപ്പരിശോധിക്കുന്നത്. എന്‍എസ്ഡബ്യുവിലും, വിക്ടോറിയയിലും 85 ശതമാനവും, 80 ശതമാനവും കുറവാണ് കേസുകള്‍. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കേസ് ഇരട്ടിക്കുകയും ചെയ്തു.
Other News in this category



4malayalees Recommends