പുടിന്റെ തലയ്ക്ക് വിലയിട്ട് റഷ്യന്‍ ബിസിനസ്സുകാരന്‍! ചത്തിട്ടോ, ജീവനോടെയോ പിടിച്ചുകൊടുത്താല്‍ 1 മില്ല്യണ്‍ ഡോളര്‍ സമ്മാനം; യുദ്ധ കുറ്റവാളിയായി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥരോട് ആഹ്വാനവും?

പുടിന്റെ തലയ്ക്ക് വിലയിട്ട് റഷ്യന്‍ ബിസിനസ്സുകാരന്‍! ചത്തിട്ടോ, ജീവനോടെയോ പിടിച്ചുകൊടുത്താല്‍ 1 മില്ല്യണ്‍ ഡോളര്‍ സമ്മാനം; യുദ്ധ കുറ്റവാളിയായി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥരോട് ആഹ്വാനവും?

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 1 മില്ല്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ ബിസിനസ്സുകാരന്‍. 'വാണ്ടഡ്: മരിച്ച നിലയിലോ, ജീവനോടെയോ' എന്ന പോസ്റ്റര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചാണ് അലക്‌സ് കൊനാനിഖിന്‍ സമ്മാനം പ്രഖ്യാപിച്ചത്.


അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പുടിനെ യുദ്ധ കുറ്റവാളിയായി അറസ്റ്റ് ചെയ്യുന്നവര്‍ക്ക് പണം നല്‍കാമെന്നാണ് ഫേസ്ബുക്കിലും, ലിങ്ക്ഡ്ഇന്നിലും അലക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. എതിരാളികളെ വകവരുത്തുന്ന പുടിന്‍ റഷ്യയുടെ പ്രസിഡന്റല്ലെന്ന് അലക്‌സ് അവകാശപ്പെട്ടു.

എന്നാല്‍ കൂട്ടക്കൊലയ്ക്ക് പുടിന്റെ തലയ്ക്ക് വിലയിട്ട പോസ്റ്റ് ഫേസ്ബുക്ക് വിലക്കി. ഇതോടെ പുടിനെ കൊല്ലാനല്ല താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും, ഇയാളെ നീതിക്ക് മുന്നില്‍ കൊണ്ടുനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അലക്‌സ് ന്യായീകരിക്കുന്നത്.

Konanykhin, 55, is a wealthy entrepreneur who served on a Russian delegation to the US in 1992 under its then President Boris Yeltsin

റഷ്യന്‍ സേന ഉക്രെയിനില്‍ നടത്തുന്ന അധിനിവേശം 2000 ഉക്രെയിന്‍ പൗരന്‍മാരുടെ ജീവനെടുത്ത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 1992ല്‍ റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെട്‌സിന്റെ യുഎസിലേക്കുള്ള പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു 55-കാരനായ ഈ സംരംഭകന്‍.

എന്നാല്‍ പിന്നീട് ക്രെംലിനുമായി തെറ്റിയ അലക്‌സിന് യുഎസ് അഭയാര്‍ത്ഥിത്വം നല്‍കി. റഷ്യയെ ഫാസിസ്റ്റ് രാജ്യമായാണ് അലക്‌സ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ 1 മില്ല്യണ്‍ പൗണ്ട് സമ്മാനത്തുകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പാണ് ലഭിക്കുന്നത്.
Other News in this category



4malayalees Recommends