പുടിന് 'ചികിത്സിച്ച്' ഭ്രാന്തായോ? ക്യാന്‍സര്‍ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് ഉപയോഗിച്ചത് മൂലം റഷ്യന്‍ പ്രസിഡന്റിന്റെ 'രോഷം' കൈവിടുന്നു; അക്രമോത്സുകത ഇതിന്റെ ഭാഗം; പുതിയ അവകാശവാദങ്ങളുമായി ഇന്റലിജന്‍സ് മേധാവികള്‍

പുടിന് 'ചികിത്സിച്ച്' ഭ്രാന്തായോ? ക്യാന്‍സര്‍ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് ഉപയോഗിച്ചത് മൂലം റഷ്യന്‍ പ്രസിഡന്റിന്റെ 'രോഷം' കൈവിടുന്നു; അക്രമോത്സുകത ഇതിന്റെ ഭാഗം; പുതിയ അവകാശവാദങ്ങളുമായി ഇന്റലിജന്‍സ് മേധാവികള്‍

റഷ്യക്കെതിരെ പാശ്ചാത്യ ലോകത്തിനുള്ള വെറുപ്പ് ലോകപ്രസിദ്ധമാണ്. ശീതകാലയുദ്ധാനന്തരവും അത് നിലനില്‍ക്കുന്നു. പ്രശസ്തമായ ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ റഷ്യന്‍ വില്ലന്‍മാരെയാണ് പലപ്പോഴും 007 നേരിടുക. ഇപ്പോള്‍ ഉക്രെയിന് എതിരായ യുദ്ധത്തില്‍ കലാശിച്ച ചില കാര്യങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ സൃഷ്ടിയാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും പുടിനെ അക്രമത്തിലേക്ക് നയിച്ചത് ക്യാന്‍സര്‍ ചികിത്സയാണെന്നാണ് ഇപ്പോള്‍ പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വാദിക്കുന്നത്.


ക്യാന്‍സറിനായി സ്റ്റിറോയ്ഡ് ചികിത്സ നല്‍കിയതില്‍ നിന്നുമുണ്ടായ 'റോയ്ഡ് രോഷമാണ്' പുടിനെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്നാണ് അവകാശവാദം. കര്‍ശനക്കാരനായ റഷ്യന്‍ പ്രസിഡന്റിന്റെ മാനസിക നിലയ്ക്ക് പുറമെ ആശങ്കപ്പെടുത്തുന്ന ശാരീരിക ആരോഗ്യസ്ഥിതിയും യുദ്ധത്തിലേക്ക് നീങ്ങാനുള്ള നേതാവിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.

69-കാരനായ പുടിന്റെ ചിത്രങ്ങള്‍ ക്രെംലിന്‍ പുറത്തുവിട്ടപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചമായ നിലയിലല്ല. തന്നെ കാണാനെത്തുന്ന സന്ദര്‍ശകരെ അകലത്തില്‍ നിര്‍ത്താനും ഭരണാധികാരി ശ്രമിക്കുന്നുണ്ട്. കരുത്തനായ, പൗരുഷം പ്രകടിപ്പിച്ച് പ്രത്യക്ഷപ്പെടാറുള്ള പുടിന്റെ പുതിയ ചിത്രങ്ങള്‍ ഇതില്‍ നിന്നും ഏറെ വിഭിന്നമാണ്.

തന്റെ ആരോഗ്യത്തെ കുറിച്ച് പുടിന്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. യുകെയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, യുഎസ്എ എന്നിവിടങ്ങളുടെ സംയുക്ത ഇന്റലിജന്‍സ് സഖ്യമാണ് ഉക്രെയിനില്‍ അധിനിവേശം നടത്താനുള്ള പുടിന്റെ തീരുമാനം മെഡിക്കല്‍ ചികിത്സയുടെ കൂടി ഭാഗമാണെന്ന് ആരോപിക്കുന്നത്.
Other News in this category



4malayalees Recommends