അടുത്ത മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വര്‍ദ്ധിക്കും; ബില്ലുകള്‍ ഉയരുമ്പോള്‍ കൂടുതല്‍ പണം തേടിയെത്തുന്നത് ആശ്വാസമാകും; ചൈല്‍ഡ് ബെനഫിറ്റ്, സ്റ്റേറ്റ് പെന്‍ഷന്‍, ഹൗസിംഗ് ബെനഫിറ്റ്, പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് എന്നിവയും ഉയരുന്നു

അടുത്ത മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വര്‍ദ്ധിക്കും; ബില്ലുകള്‍ ഉയരുമ്പോള്‍ കൂടുതല്‍ പണം തേടിയെത്തുന്നത് ആശ്വാസമാകും; ചൈല്‍ഡ് ബെനഫിറ്റ്, സ്റ്റേറ്റ് പെന്‍ഷന്‍, ഹൗസിംഗ് ബെനഫിറ്റ്, പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് എന്നിവയും ഉയരുന്നു

ഏപ്രില്‍ മാസം മുതല്‍ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി ലഭിക്കുന്ന പണത്തില്‍ വര്‍ദ്ധനവ് നേടാം. ബെനഫിറ്റ് നിരക്കുകള്‍ ഉയരുന്നതോടെ കൂടുതല്‍ പണം അപേക്ഷകരെ തേടിയെത്തും. ബില്ലുകള്‍ കൂടി വര്‍ദ്ധിക്കുന്ന കാലമായതിനാല്‍ നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസമാകും.


യൂണിവേഴ്‌സല്‍ ക്രെഡിറ്റ് അടുത്ത മാസം 3.1% ആണ് വര്‍ദ്ധിക്കുന്നത്. ഇതിന് പുറമെ ചൈല്‍ഡ് ബെനഫിറ്റ്, സ്റ്റേറ്റ് പെന്‍ഷന്‍, ഹൗസിംഗ് ബെനഫിറ്റ്, പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് എന്നിവയും ലഭിക്കും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകാര്‍ക്ക് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് അലവന്‍സില്‍ പ്രതിമാസം 10 പൗണ്ട് വീതം അധികം ലഭിക്കും.

ബെനഫിറ്റുകള്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കും. സമയത്തിനൊപ്പം വര്‍ദ്ധിക്കുന്ന ഉത്പന്നങ്ങളുടെ നിരക്കിനൊപ്പം നില്‍ക്കാനാണ് ഇവയും ഉയര്‍ത്തുന്നത്. പണപ്പെരുപ്പം നിലവില്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 5.5 ശതമാനത്തിലാണ്. ഇത് 8 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

പണത്തില്‍ നല്ലൊരു ഭാഗവും ഭക്ഷണത്തിനും, മറ്റ് ബില്ലുകള്‍ക്കുമായി ചെലവാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജീവിതം അത്ര സുഖകരമല്ല. 3.6 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നല്‍കിവരുന്നത്. ഏപ്രില്‍ മാസത്തില്‍ എനര്‍ജി, ബ്രോഡ്ബാന്‍ഡ്, ഫോണ്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയ്ക്ക് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സും വര്‍ദ്ധിക്കും.
Other News in this category



4malayalees Recommends