ബ്രിട്ടനില്‍ എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 5000 പൗണ്ടിലേക്കോ? ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ ഭയപ്പെടുത്തി എനര്‍ജി ക്യാപ് പ്രവചനം; ഉക്രെയിന്‍ യുദ്ധം നീണ്ടുപോയാല്‍, ഗ്യാസ് വിതരണം പ്രതിസന്ധിയിലാകും; ബില്ലുകള്‍ കുതിച്ചുയരും

ബ്രിട്ടനില്‍ എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 5000 പൗണ്ടിലേക്കോ? ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ ഭയപ്പെടുത്തി എനര്‍ജി ക്യാപ് പ്രവചനം; ഉക്രെയിന്‍ യുദ്ധം നീണ്ടുപോയാല്‍, ഗ്യാസ് വിതരണം പ്രതിസന്ധിയിലാകും; ബില്ലുകള്‍ കുതിച്ചുയരും

ഉക്രെയിനില്‍ കടന്നുകയറിയ റഷ്യ വിജയം നേടാനാകാതെ മടങ്ങുമ്പോള്‍ ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ ഉക്രെയിനിലെ വിമത മേഖലകളെ സ്വതന്ത്രമാക്കാന്‍ റഷ്യന്‍ അക്രമണം കടുപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ റഷ്യ, ഉക്രെയിന്‍ സംഘര്‍ഷം മാസങ്ങള്‍ നീണ്ടുപോകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ബ്രിട്ടനിലെ സാധാരണക്കാരന്റെ അടുക്കളയില്‍ പ്രതികരണം ഉണ്ടാകുമെന്നതാണ് അവസ്ഥ!


ഉക്രെയിന്‍ യുദ്ധം ഗ്യാസ് വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ശരാശരി എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 5000 പൗണ്ട് എന്ന നിലയിലേക്ക് കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ് ചുരുങ്ങിയത് 2400 പൗണ്ടായെങ്കിലും ഉയരുമെന്ന് ഓഫ്‌ജെം മന്ത്രിമാരോട് സ്വകാര്യമായി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

The next price cap will be set by Ofgem in August and come into force in October.

സ്ഥിതി ഇതിലേറെ വഷളായാല്‍ ക്യാപ് ഇരട്ടിയായി ഉയരുമെന്നും എനര്‍ജി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ മോശമാകുകയും, ബില്ലുകള്‍ 5000 പൗണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സാഹചര്യവും തള്ളിക്കളയാന്‍ കഴിയില്ലെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ ക്യാപ് ഉയര്‍ത്തിയതോടെ പ്രതിവര്‍ഷ ബില്ലുകള്‍ 2000 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. ഈ പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് ഓട്ടം സീസണില്‍ മറ്റൊരു പ്രൈസ് ക്യാപ് വര്‍ദ്ധന കൂടി വന്നുചേരുന്ന കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇതോടെ ജനജീവിതം പൊറുതിമുട്ടുമെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബറില്‍ വില വര്‍ദ്ധിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന. 1500 പൗണ്ട് മുതല്‍ 5000 പൗണ്ട് വരെ വര്‍ദ്ധനയ്ക്കുള്ള സാഹചര്യമാണ് രൂപപ്പെടുന്നത്. ഈ ഘട്ടത്തില്‍ കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യാന്‍ ചാന്‍സലര്‍ നിര്‍ബന്ധിതമാകും.
Other News in this category



4malayalees Recommends