വിമാനത്താവളയില്‍ കാത്തിരിപ്പിന്റെ ദുരിതം താണ്ടാതെ നാട്ടിലേക്ക് പോകാനാകില്ല ; യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ നേരത്തെയെത്തി സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കണം ; അപ്രതീക്ഷിതമായി ഫ്‌ളൈറ്റ് റദ്ദാക്കലും തിരിച്ചടിയാകുന്നു

വിമാനത്താവളയില്‍ കാത്തിരിപ്പിന്റെ ദുരിതം താണ്ടാതെ നാട്ടിലേക്ക് പോകാനാകില്ല ; യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ നേരത്തെയെത്തി സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കണം ; അപ്രതീക്ഷിതമായി ഫ്‌ളൈറ്റ് റദ്ദാക്കലും തിരിച്ചടിയാകുന്നു
വിമാനത്താവളങ്ങളില്‍ യാത്രാ ദുരിതത്തിന്റെ നാളുകളാണ്. മാഞ്ചസ്റ്റര്‍, ഹീത്രൂ, ബര്‍മ്മിങ്ഹാം വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ്. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. ജീവനക്കാരുടെ കുറവു മൂലം വിമാനങ്ങളും റദ്ദാക്കുന്നത് ഒരു സ്ഥിരം സംഭവമായിരിക്കുകയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് നല്ല ക്ഷമ വേണ്ടിവരുമെന്ന് ചുരുക്കം.

യാത്രക്കാരുടെ എണ്ണം ഏറിയിട്ടും ജീവനക്കാര്‍ വേണ്ടത്രയില്ല. പലയിടത്തും ചെക്കിങ് വൈകുന്ന കാഴ്ചയാണ്. അടിയന്തരമായി പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുകയാണ്.


രണ്ടാഴ്ചക്കുള്ളില്‍ നാലായിരം പേരെ ഇന്റര്‍വ്യൂ നടത്തിയതായി മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്‌സ് ഗ്രൂപ്പ് തലവന്‍ ചാര്‍ലി കോര്‍ണിഷ് പറഞ്ഞു. സാങ്കേതിക തടസം മൂലം നിയമനം നീണ്ടുപോകുകയായിരുന്നു. ഇനിയും ഈ അവസ്ഥ തുടരുമെന്നും ബുദ്ധിമുട്ടു നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.

വെക്കേഷന്‍ യാത്രകള്‍ക്ക് ഒരുങ്ങുന്നതിനിടെ ചെക്കിങ്ങിന് 90 മിനിറ്റ് നീക്കി വയ്‌ക്കേണ്ട അവസ്ഥയാണ്. മാസങ്ങളോളം ഈ അവസ്ഥയാകുമെന്നാണ് സൂചന.ചിലരുടെ യാത്രകള്‍ വിമാനം റദ്ദാക്കിയത് മൂലം മുടങ്ങി. കോവിഡ് മൂലം അവധി എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

ജീവനക്കാരുടെ എണ്ണം ഉയര്‍ത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

യാത്ര പുറപ്പെടും മുമ്പ് വിമാനത്തിന്റെ യാത്ര പുറപ്പെടല്‍ സമയം അന്വേഷിക്കുന്നത് നന്നായിരിക്കും. യാത്രാ ദുരിതത്തിന്റെ ചിത്രങ്ങള്‍ പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends