റഷ്യന്‍ സൈന്യത്തിനെതിരെ പോരാട്ടം നടത്തിയ ബ്രിട്ടീഷ് പട്ടാളക്കാരന്‍ കീഴടങ്ങി ; കൊല്ലരുതെന്നാവശ്യപ്പെട്ട് ബ്രിട്ടന്‍ ; യുക്രെയ്‌നെ സഹായിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന നിലപാടില്‍ റഷ്യയും

റഷ്യന്‍ സൈന്യത്തിനെതിരെ പോരാട്ടം നടത്തിയ ബ്രിട്ടീഷ് പട്ടാളക്കാരന്‍ കീഴടങ്ങി ; കൊല്ലരുതെന്നാവശ്യപ്പെട്ട് ബ്രിട്ടന്‍ ; യുക്രെയ്‌നെ സഹായിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന നിലപാടില്‍ റഷ്യയും
യുദ്ധം മുറുകുന്നതോടെ യുക്രെയ്‌നില്‍ പ്രതിസന്ധിയും രൂക്ഷമാകുകയണ്. ഭക്ഷ്യ ക്ഷാമവും ആയുധ ക്ഷാമവും യുക്രെയ്‌നെ ബുദ്ധിമുട്ടിക്കുകയാണ്. മരിയുപോളിലെ ഒരു വിഭാഗം യുക്രെയ്ന്‍ സൈനീകരാണ് ഭക്ഷണവും ആയുധവുമില്ലാത്തതിനാല്‍ റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്.

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ് സൈനീകനുള്‍പ്പെടെയാണ് കീഴടങ്ങിയത്. ബ്രിട്ടീഷ് സൈനീകന്‍ തന്നെ യുദ്ധ മുന്നണിയില്‍ നിന്ന് ഫോണിലൂടെ ബ്രിട്ടനിലുള്ള കുടുംബത്തെ വിളിച്ച് അറിയിക്കുകയായിരുന്നു.

ബ്രിട്ടനില്‍ കെയര്‍ വര്‍ക്കറായി ജോലി ചെയ്തിരുന്ന എയ്ഡന്‍ അസ്ലിനെന്ന 28 കാരന്‍ യുക്രെയ്ന്‍ യുവതിയുമായി പ്രണയത്തിലായതോടെ 2018ലായിരുന്നു യുക്രെയ്‌നിലെത്തിയത്. റഷ്യന്‍ സൈന്യം അക്രമം നടത്തിയപ്പോള്‍ മരിയുപോളില്‍ പോരാടിയ ജനങ്ങള്‍ക്കൊപ്പം ഇയാളും ചേര്‍ന്നു. അസ്ലിനെ കൊല്ലരുതെന്ന് സഹോദരന്‍ നാഥന്‍ വുഡ് റഷ്യന്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചു.

Vladimir Putin flies into Russian far east for Ukraine talks with  Belarusian leader

കൂടുതല്‍ വിവരങ്ങളറിയില്ലെന്നും അസ്ലിന്റെ യൂണിറ്റ് കമാന്‍ഡര്‍, റഷ്യന്‍ കമാന്‍ഡറുമായി കീഴടങ്ങലിനെ കുറിച്ച് ചര്‍ച്ചയിലാണെന്നതു മാത്രമേ അറിയുകയുള്ളൂവെന്നും നാഥന്‍ പറഞ്ഞു.

റഷ്യന്‍ ആക്രമണത്തെ ചെറുക്കാനായി സൈന്യത്തില്‍ ചേര്‍ന്ന വ്യക്തിയല്ല അസ്ലിന്‍ എന്നും ഇരട്ട പൗരത്വമുള്ള അസ്ലിന്‍ 2018 മുതല്‍ തന്നെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും സഹോദരന്‍ വെളിപ്പെടുത്തി.

അതിനിടെ യുക്രെയ്‌നെ സഹായിക്കുന്ന പാശ്ചാത്യ ശക്തികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends