യുക്രെയ്ന്‍ യുദ്ധ സമയം മാത്രം ഋഷി സുനകിന്റെ ഭാര്യയ്ക്ക് റഷ്യയില്‍ നിന്നും ആറു മില്യണ്‍ പൗണ്ട് ഡിവിഡന്റ് ; ഋഷി സുനാകിനേയും ഭാര്യയേയും വിടാതെ മാധ്യമങ്ങള്‍

യുക്രെയ്ന്‍ യുദ്ധ സമയം മാത്രം ഋഷി സുനകിന്റെ ഭാര്യയ്ക്ക് റഷ്യയില്‍ നിന്നും ആറു മില്യണ്‍ പൗണ്ട് ഡിവിഡന്റ് ; ഋഷി സുനാകിനേയും ഭാര്യയേയും വിടാതെ മാധ്യമങ്ങള്‍
ചാന്‍സലര്‍ ഋഷി സുനാകിന് മേല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. അതും ഒരു രീതിയിലും കുറ്റം പറയേണ്ടതില്ലാത്ത അവസരത്തില്‍ വിമര്‍ശിക്കാന്‍ വേണ്ടിയൊരു വിമര്‍ശനം എന്ന പോലെയാണ് ഋഷി സുനാകും ഭാര്യയും കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാകുന്നത്.

ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസില്‍ ഓഹരിയുമുണ്ട്. അതിന്റെ നികുതി അടക്കുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ അക്ഷത നികുതി അടക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുക്രെയ്ന്‍ യുദ്ധ കാലത്തും ഇന്‍ഫോസിസ് റഷ്യയില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ഇവിടെ നിന്നും ഈ കാലയളവില്‍ ലാഭ വിഹിതമായി ആറു മില്യണ്‍ പൗണ്ട് അക്ഷതയ്ക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാഭ വിഹിതമായി 16 ഇന്ത്യന്‍ രൂപ വച്ച് ഓരോ ഓഹരിക്കും നല്‍കുമെന്നാണ് ഇന്‍ഫോസിസ് പ്രഖ്യാപനം. 689 മിലല്യണ്‍ പൗണ്ടിന്റെ ഓഹരിയാണ് അക്ഷതയ്ക്ക് ഇന്‍ഫോസിസിലുള്ളത്. ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്ന അക്ഷതയ്ക്ക് ബ്രിട്ടനിലെ നിയമങ്ങളനുസരിച്ച് അവകാശപ്പെട്ടതാണ് നോണ്‍ ഡോം സ്റ്റാറ്റസ്. ഇതനുസരിച്ച് ബ്രിട്ടന് വെളിയില്‍ നിന്നുള്ള വരുമാനത്തിന് അക്ഷത ബ്രിട്ടനില്‍ നികുതി അടയ്‌ക്കേണ്ടതില്ല.

ഒരു കുറ്റവും അക്ഷതയോ ഋഷിയോ ചെയ്തിട്ടില്ലെങ്കിലും ലാഭ വിഹിതമായി ലഭിക്കുന്ന പണത്തിന് നികുതി അടയ്ക്കാന്‍ തയ്യാറാകുകയായിരുന്നു. 2.5 മില്യണ്‍ പൗണ്ടാണ് ഖജനാവിലെത്തുന്നത്.

ഇന്ത്യ ബ്രിട്ടനെതിരെ ഇതുവരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ പേരില്‍ പല രീതിയില്‍ ലോക രാജ്യങ്ങള്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഋഷി സുനാകിനെ വിമര്‍ശിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ തന്റെ നിലപാട് ന്യായീകരണവുമായി ഋഷി സുനാക് തന്നെ രംഗത്ത് വന്നിരുന്നു.

Other News in this category



4malayalees Recommends