വ്‌ളാദിമര്‍ പുടിന് എതിരെ കടുത്ത നീക്കങ്ങളുമായി സൗത്ത് ഓസ്‌ട്രേലിയ; റഷ്യന്‍ നിക്ഷേപങ്ങള്‍ക്ക് തടയിടും; ഉക്രെയിന്‍ യുദ്ധത്തിന്റെ പേരില്‍ അപ്രതീക്ഷിത നടപടികളുമായി പ്രാദേശിക ഗവണ്‍മെന്റ്

വ്‌ളാദിമര്‍ പുടിന് എതിരെ കടുത്ത നീക്കങ്ങളുമായി സൗത്ത് ഓസ്‌ട്രേലിയ; റഷ്യന്‍ നിക്ഷേപങ്ങള്‍ക്ക് തടയിടും; ഉക്രെയിന്‍ യുദ്ധത്തിന്റെ പേരില്‍ അപ്രതീക്ഷിത നടപടികളുമായി പ്രാദേശിക ഗവണ്‍മെന്റ്

സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഫണ്ടുകളും, പബ്ലിക് സെക്ടറിലെ ജോലിക്കാരുടെ സൂപ്പര്‍ആനുവേഷന്‍ തുകയും റഷ്യന്‍ ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് വിലക്ക്. 60 മില്ല്യണ്‍ ഡോളര്‍ വരുന്ന നിക്ഷേപങ്ങളാണ് സ്റ്റേറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമങ്ങള്‍ വഴി തടഞ്ഞത്.


റഷ്യന്‍ ആസ്തികളില്‍ നിക്ഷേപിച്ചിട്ടുള്ള പണം ഫണ്ട്‌സ് എസ്എ വഴി മറ്റിടങ്ങളിലേക്ക് വഴിമാറ്റാമെന്ന് പ്രീമിയര്‍ പീറ്റര്‍ മാലിനൗസ്‌ക തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ഇതിനുള്ള നിയമങ്ങള്‍ അവതരിപ്പിച്ചത്.

എന്‍എസ്ഡബ്യു, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവര്‍ക്ക് പിന്നാലെ സമാനമായ നീക്കം നടത്തുന്ന മൂന്നാമത്തെ സ്റ്റേറ്റാണ് സൗത്ത് ഓസ്‌ട്രേലിയ. സദാചാരപരമായ വിഷയത്തില്‍ ഫലപ്രദമായ നടപടിയാണ് ഇതെന്ന് മാലിനൗസ്‌ക പറഞ്ഞിരുന്നു.

ഉക്രെയിനില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികളെ സൗത്ത് ഓസ്‌ട്രേലിയ അപലപിക്കുന്നുവെന്ന ശക്തമായ സന്ദേശമാണ് ഇതുവഴി നല്‍കുന്നതെന്ന് പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.

സൗത്ത് ഓസ്‌ട്രേലിയക്കാരുടെ പണം റഷ്യയില്‍ നിക്ഷേപിക്കുന്നത് തുടരാന്‍ കഴിയില്ല. ഉക്രെയിനിലെ അവസ്ഥ നോക്കിയാല്‍ ഇത് മാനക്കേടാണ്. ഇതിനാലാണ് സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഫണ്ടുകളും, പബ്ലിക് സെക്ടര്‍ വര്‍ക്കേഴ്‌സിന്റെ സൂപ്പര്‍ ആനുവേഷന്‍ ഫണ്ടുകളും റഷ്യന്‍ ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് വിലക്ക് വരുന്നത്, പ്രീമിയര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends