യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍; പഴയ വെല്‍ഫെയര്‍ സിസ്റ്റത്തിലെ ആറ് ബെനഫിറ്റുകള്‍ക്ക് പകരമാകും; ബെനഫിറ്റുകള്‍ നേടുന്നവര്‍ അറിഞ്ഞിരിക്കണം ഈ മാറ്റങ്ങള്‍

യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍; പഴയ വെല്‍ഫെയര്‍ സിസ്റ്റത്തിലെ ആറ് ബെനഫിറ്റുകള്‍ക്ക് പകരമാകും; ബെനഫിറ്റുകള്‍ നേടുന്നവര്‍ അറിഞ്ഞിരിക്കണം ഈ മാറ്റങ്ങള്‍

ബ്രിട്ടനിലെ ബെനഫിറ്റ് സിസ്റ്റത്തില്‍ ഇന്നുമുതല്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരും. ഇതോടെ ഒരു മില്ല്യണിലേറെ ജനങ്ങള്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റിലേക്ക് മാറും. പഴയ രീതിയിലുള്ള ബെനഫിറ്റ് അപേക്ഷകരെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിലേക്ക് പതിയെ നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.


ഇന്ന് മുതല്‍ ഒറ്റയടിക്ക് ഏകദേശം 500 പേരെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് കീഴിലേക്ക് മൈഗ്രേറ്റ് ചെയ്യിക്കും. 2024 അവസാനത്തോട എല്ലാവരെയും പുതിയ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റത്തിലേക്ക് കൊണ്ടുവരികയാണ് ഉദ്ദേശം.

നിലവില്‍ ഏകദേശം 2.6 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ലെഗസി ബെനഫിറ്റുകളും, ടാക്‌സ് ക്രെഡിറ്റുകളും ലഭിക്കുന്നുണ്ട്. ഇവയെല്ലാം പുതിയ ആധുനിക ബെനഫിറ്റ് സിസ്റ്റം വഴിയാക്കി മാറ്റും. പഴയ വെല്‍ഫെയര്‍ സിസ്റ്റത്തിലുള്ള ആറ് ബെനഫിറ്റുകളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിലേക്ക് നീങ്ങുന്നത്.


വര്‍ക്ക് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, ഇന്‍കം ബേസ്ഡ് ജോബ്‌സീക്കേഴ്‌സ് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്‌മെന്റ് & സപ്പോര്‍ട്ട് അലവന്‍സ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയാണ് പുതിയ സിസ്റ്റത്തിലേക്ക് മാറുന്നത്.


ഓട്ടോമാറ്റിക്കായി തന്നെ ഈ മാറ്റം വരുത്തുന്നതിനാല്‍ 2024 ഡിസംബറിനകം എല്ലാവരുടെയും മൈഗ്രേഷന്‍ പൂര്‍ത്തിയാക്കും. അതേസമയം വീട് മാറുകയോ, കുഞ്ഞ് ജനിക്കുകയോ ചെയ്തവര്‍ക്ക് ഈ മാറ്റം വേഗത്തില്‍ നടപ്പാക്കി നല്‍കും.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പേയ്‌മെന്റുകള്‍ അടുത്തിടെ മാറ്റം വന്നതോടെ 3.1% വര്‍ദ്ധനവ് നല്‍കിയിട്ടുണ്ട്. ബെനഫിറ്റ് നിരക്കുകളിലെ വാര്‍ഷിക വര്‍ദ്ധനവാണ് ഇതിന് സഹായിച്ചത്. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ച് അടുത്ത മാസം തീയതികളില്‍ മാറ്റം വരുന്നതിനാല്‍ പേയ്‌മെന്റ് ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.


Other News in this category



4malayalees Recommends