വനിതാ രോഗികളെ ലൈംഗികമായി അക്രമിച്ച് പുരുഷ നഴ്‌സ്; ആശുപത്രിയില്‍ ജനറല്‍ അനസ്‌തെറ്റിക്കിലുള്ള സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചു; റോയല്‍ ഹോളാംപ്ഷയര്‍ ആശുപത്രിയില്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് 51-കാരന്‍

വനിതാ രോഗികളെ ലൈംഗികമായി അക്രമിച്ച് പുരുഷ നഴ്‌സ്; ആശുപത്രിയില്‍ ജനറല്‍ അനസ്‌തെറ്റിക്കിലുള്ള സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചു; റോയല്‍ ഹോളാംപ്ഷയര്‍ ആശുപത്രിയില്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് 51-കാരന്‍

ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്ന വനിതാ രോഗികള്‍ക്ക് നേരെ പുരുഷ നഴ്‌സിന്റെ ലൈംഗികാതിക്രമം. 51-കാരനായ പോള്‍ ഗ്രേസണ്‍ ഇരകളുടെ മോശം വീഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്. പരിചരണം ചെയ്യേണ്ടതിന് പകരം രോഗികളെ ചൂഷണം ചെയ്യാനാണ് ഈ നഴ്‌സ് ശ്രമിച്ചത്.


സര്‍ജറിക്ക് ശേഷം ജനറല്‍ അനസ്‌തെറ്റിക്കിലുള്ള നാല് വനിതാ രോഗികളുടെ സാഹചര്യം ദുരുപയോഗം ചെയ്യുകയായിരുന്നു നഴ്‌സെന്ന് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. സ്ത്രീകളുടെ അടിവസ്ത്രത്തിന് താഴേയാണ് ഇയാള്‍ ചിത്രീകരിച്ചത്. രണ്ട് സ്ത്രീകളെ ലൈംഗികമായി അക്രമിക്കുകയും ചെയ്തു. ഷെഫീല്‍ഡിലെ റോയല്‍ ഹോളാംപ്ഷയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് സംഭവം.

നിരവധി കുറ്റങ്ങളാണ് കോടതിയില്‍ സീനിയര്‍ നഴ്‌സ് സമ്മതിച്ചത്. കുട്ടികളുടെ മോശം ചിത്രങ്ങള്‍ കൈവശം സൂക്ഷിച്ചത് ഉള്‍പ്പെടെയാണ് ഇത്. ഇതിന് പുറമെ അഞ്ച് വനിതാ സഹപ്രവര്‍ത്തകരെ ആശുപത്രിയിലെ ടോയ്‌ലെറ്റുകളില്‍ രഹസ്യമായി ചിത്രീകരിക്കാനും ഇയാള്‍ തയ്യാറായി.

Grayson started at the hospital (pictured) in 1994 and rose to become a charge nurse – the male equivalent of a sister

ഈ കുറ്റകൃത്യങ്ങള്‍ക്ക് സുദീര്‍ഘമായ ജയില്‍ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജഡ്ജ് വ്യക്തമാക്കിയപ്പോള്‍ ഗ്രേസണ്‍ കണ്ണീരണിഞ്ഞു. 23 കുറ്റകൃത്യങ്ങളാണ് കോടതിയില്‍ ഇയാള്‍ സമ്മതിച്ചത്. നഴ്‌സിനെ പരിചയമുള്ള യുവതിക്ക് ഇയാള്‍ തന്നെ ചിത്രീകരിക്കുന്നതായി സംശയം തോന്നിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ പുറത്തുവന്നത്.

ഇവര്‍ തന്റേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവും, മെമ്മറി സ്റ്റിക്കും കണ്ടെത്തിയതോടെയാണ് വിഷയം പോലീസിന് മുന്നിലെത്തിയത്. രഹസ്യ ക്യാമറയിലൂടെ യുവതിയുടെ നഗ്നതയാണ് ചിത്രീകരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെടുത്തു. 1994 മുതല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്ന ഗ്രേസണ്‍ ചാര്‍ജ്ജ് നഴ്‌സായി ഉയര്‍ന്നു.
Other News in this category



4malayalees Recommends