ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അലര്‍ജി! ഓസ്‌ട്രേലിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം കൈമാറാന്‍ തയ്യാറാകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ എണ്ണമേറുന്നു; വെളിപ്പെടുത്തി ചാരസംഘടന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അലര്‍ജി! ഓസ്‌ട്രേലിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം കൈമാറാന്‍ തയ്യാറാകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ എണ്ണമേറുന്നു; വെളിപ്പെടുത്തി ചാരസംഘടന

ഓസ്‌ട്രേലിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ തയ്യാറാകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ എണ്ണമേറുന്നതായി വെളിപ്പെടുത്തി ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര ചാരസംഘടന മേധാവി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്ന സ്വേച്ഛാധിപത്യത്തിന് എതിരെ ഉയരുന്ന രോഷമാണ് ഇതിന് കാരണമെന്നും ഓസ്‌ട്രേലിയന്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പോള്‍ സൈമണ്‍ പറഞ്ഞു.


സിഡ്‌നിയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏജന്‍സിയുടെ 70-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു എഎസ്‌ഐഎസ് മേധാവി. ഓസ്‌ട്രേലിയയോട് എതിര്‍പ്പുള്ള രാജ്യങ്ങള്‍ ചാരപ്രവര്‍ത്തനം നടത്തുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ഇവിടുത്തെ സ്ഥാപനങ്ങളെ ക്ഷീണിപ്പിക്കാനും, മൂല്യങ്ങളെ വളച്ചൊടിക്കാനുമാണ് ശ്രമം നടത്തുന്നത്, പോള്‍ സൈമണ്‍ ചൂണ്ടിക്കാണിച്ചു.

സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തനം കടുപ്പിക്കുന്നുണ്ട്. ആഭ്യന്തര എതിര്‍പ്പുകള്‍ അടിച്ചൊതുക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. ഇത്തരം രാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ കൂടുതല്‍ ചാരന്‍മാരെ ലഭിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് പ്രസിഡന്റ് പദവിയില്‍ രണ്ട് ടേം പരിമിതി നീക്കം ചെയ്തത്. ഇതോടെ വര്‍ഷങ്ങളോളം ഭരണത്തിലിരിക്കാന്‍ സീ അവസരം നേടിയെടുത്തു.
Other News in this category



4malayalees Recommends