രണ്ട് ചെറിയ പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ നടപ്പാക്കിയ അമ്മയ്ക്കും, കാമുകനായ പീഡകനും 26 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 27-കാരി ടിഫാനി എക്കിള്‍സും, 38-കാരന്‍ ജോണ്‍ മില്‍സുമാണ് ഇരകളെ നിര്‍ബന്ധിച്ച് തങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കാണിച്ചത്.
സെക്‌സില്‍ ഏര്‍പ്പെടുന്നത് എങ്ങിനെയെന്ന് കുട്ടികളെ കാണിച്ച ശേഷം മില്‍സ് രണ്ട് പെണ്‍കുട്ടികളെ വിവിധ സമയത്ത് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം രഹസ്യമാക്കി വെയ്ക്കാന്‍ അമ്മയുടെ കാമുകന്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ നവംബറിലാണ് ഒരു ഇര തന്റെ അമ്മയോട് സംഭവത്തെ കുറിച്ച് വിശദമാക്കിയതോടെ ദമ്പതികള്‍ അറസ്റ്റിലായത്. നാല് വര്‍ഷത്തോളം നീണ്ട അക്രമങ്ങള്‍ പെണ്‍കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ആരംഭിച്ചത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ബറിയില്‍ നിന്നുള്ള മില്‍സ് അഞ്ച് തവണയെങ്കിലും ഈ ഇരയെ ബലാത്സംഗത്തിന് ഇരയാക്കി. കൂടാതെ താനും, എക്കിള്‍സും തമ്മിലുള്ള സെക്‌സ് നിര്‍ബന്ധിച്ച് കാണിക്കുകയും ചെയ്തു.
ഇതിന് പുറമെ എല്ലാവരും നഗ്നരായി ഇരുന്ന് സ്പിന്നിംഗ് ബോട്ടില്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടണമെന്നും നിബന്ധനയുണ്ടായിരുന്നു. മാഞ്ചസ്റ്ററിലെ മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി മില്‍സിനെ 19 വര്‍ഷവും മൂന്ന് മാസവുമാണ് ജയില്‍ശിക്ഷ വിധിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്തതിന് പുറമെയുള്ള മറ്റ് കുറ്റകൃത്യങ്ങളും ഇയാള്‍ സമ്മതിച്ചിരുന്നു.
കാമുകി എക്കിള്‍സിന് ഏഴ് വര്‍ഷവും രണ്ട് മാസവുമാണ് ശിക്ഷ. 13 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുടെ സാന്നിധ്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും, കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനുമാണ് ശിക്ഷ.