അവര്‍ രാജി വെച്ചത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലേക്ക് ആയിപ്പോയി; ആസിഫ് അലി

അവര്‍ രാജി വെച്ചത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലേക്ക് ആയിപ്പോയി; ആസിഫ് അലി
അമ്മയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയില്‍ നിന്നും മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍ എന്നിവര്‍ രാജി വെക്കാന്‍ പാടില്ലായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് നടന്‍ ആസിഫ് അലി. പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഐ.സിയില്‍ നിന്ന് തന്നെ പോരാടണമായിരുന്നു എന്നും ആസിഫ് അലി വ്യക്തമാക്കി.

അമ്മയില്‍ എന്തെങ്കിലും മാറ്റത്തിനുള്ള ഓപ്ഷനുണ്ടെങ്കില്‍ അതിന് തീര്‍ച്ചയായും പ്രേരിപ്പിക്കും. മുന്‍പ് ഇങ്ങനെ ഒരു സംഭവം അഭിമുഖികരിക്കാത്തതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസ് ഭയങ്കര ഷോക്കിംഗായിരുന്നു. പലപ്പോഴും കേള്‍ക്കാറുണ്ടങ്കിലും നമുക്ക് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല. അന്ന് മുതലിങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നടക്കുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് പുതിയ തീരുമാനമായിരുന്നു.

അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി വരുന്നേയുള്ളൂ. എടുത്തു രാജി വെക്കുന്നതിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റിയില്‍ തന്നെ നിന്ന് ഫൈറ്റ് ചെയ്യാന്‍ തയാറാകണമായിരുന്നു. അവര്‍ രാജി വെച്ചത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി ഫൈറ്റ് ചെയ്യണമായിരുന്നു. അല്ലാതെ രാജിവെച്ച് പോകരുതായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാത്ത 'അമ്മ'യുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജി വെച്ചത്. പിന്നാലെ ഐ.സിയില്‍ അംഗങ്ങളായിരുന്ന ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരും രാജി വെച്ചിരുന്നു.


Other News in this category



4malayalees Recommends