തെരഞ്ഞെടുപ്പ് തോറ്റാല്‍ അധോഗതി; സ്‌കോട്ട് മോറിസന്റെ ശമ്പളം വെട്ടിച്ചുരുക്കും; വീടും, ഷെഫും, കാറുകളും നഷ്ടമാകും; മുന്‍ പ്രധാനമന്ത്രിയുടെ ജീവിതം ഇനി ഇങ്ങനെ

തെരഞ്ഞെടുപ്പ് തോറ്റാല്‍ അധോഗതി; സ്‌കോട്ട് മോറിസന്റെ ശമ്പളം വെട്ടിച്ചുരുക്കും; വീടും, ഷെഫും, കാറുകളും നഷ്ടമാകും; മുന്‍ പ്രധാനമന്ത്രിയുടെ ജീവിതം ഇനി ഇങ്ങനെ

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ജീവിതം ഇനി പഴയത് പോലെയാകില്ല. മുന്‍ പ്രധാനമന്ത്രിയുടെ ശമ്പളം മുതല്‍ സൗജന്യ താമസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പദം നഷ്ടമായതോടെ കൈവിട്ടത്.


550,000 ഡോളര്‍ വരുമാനം നേടിയിരുന്ന മോറിസന് ഇനി 211,250 ഡോളറാകും ശമ്പളം. വാടക കൊടുക്കേണ്ടാത്ത താമസവും, സൗജന്യ പലചരക്കും, ഡ്രൈ ക്ലീനിംഗും, സ്വകാര്യ വിഐപി വിമാനവും, നികുതിദായകന്റെ പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഷെഫിനെയും, ഷോഫറെയും വരെ മുന്‍ പ്രധാനമന്ത്രിക്ക് നഷ്ടമാകും.

മോറിസന്റെ കുടുംബ ബജറ്റും ഇതോടെ ക്ഷീണിക്കും. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നത് മൂലം പ്രതിസന്ധി നേരിട്ട ജനത്തിന്റെ അവസ്ഥ പ്രതിദിനം 1000 ഡോളര്‍ വരെ ചെലവ് വരുമ്പോള്‍ അദ്ദേഹത്തിന് നേരിട്ട് മനസ്സിലാക്കാം.

ഈ മാസാവസാനം കൂടി പ്രധാനമന്ത്രിയുടെ ശമ്പളം വാങ്ങുന്ന മോറിസണ്‍ ജൂണ്‍ മുതല്‍ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതായി വരും. ശമ്പളത്തില്‍ 300,000 ഡോളറിന്റെ കുറവാണ് വരിക. വോട്ടര്‍മാര്‍ സമ്മാനിച്ച തോല്‍വി അംഗീകരിക്കുന്നതായി മോറിസണ്‍ പ്രഖ്യാപിച്ചിരുന്നു.
Other News in this category



4malayalees Recommends