കാല്‍ഗറി കാവ്യസന്ധ്യയുടെ 12 മത് സമ്മേളനം ശനിയാഴ്ച 5.30 ന്

കാല്‍ഗറി  കാവ്യസന്ധ്യയുടെ 12 മത് സമ്മേളനം  ശനിയാഴ്ച 5.30 ന്
കാല്‍ഗറി : കഴിഞ്ഞ 12 വര്‍ഷമായി കാല്‍ഗറി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന അനൗപചാരിക സാംസ്‌കാരിക കൂട്ടായ്മയായ കാവ്യസന്ധ്യ വര്‍ഷം തോറും നടത്തി വരുന്ന കവിതാലാപന സദസ്സിലേയ്ക്ക് സാഹിത്യ പ്രേമികളായ മുഴുവന്‍ മലയാളികള്‍ക്കും സ്വാഗതം.

ഈ ശനിയാഴ്ച ( ജൂണ്‍ 18 നു ) വൈകുന്നേരം 5.30 ന് 245014 Conrich Road Alberta T1Z 0B2 യില്‍ നടക്കുന്ന ചടങ്ങില്‍ ഷാഹിത റഫീഖ് എഴുതിയ 'കനവുകളുടെ ഒറ്റത്തുരുത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. കൂടാതെ മലയാള സിനിമയില്‍ സംഗീത സംവിധാനത്തില്‍ സാന്നിധ്യം അറിയിച്ച കണ്ണന്‍ C.J, ലോകോത്തര ഫോട്ടോഗ്രാഫി മാഗസിനുകളില്‍ കവര്‍ പേജുകളില്‍ മുദ്ര പതിപ്പിച്ച റോഡിയ തയ്യില്‍ ജോസ് എന്നിവരെയും കാവ്യസന്ധ്യ ഈ അവസരത്തില്‍ ആദരിയ്ക്കുന്നതാണ്.


Address : 245014 Conrich Road Alberta T1Z 0B2


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി.


Other News in this category4malayalees Recommends