മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. സംസ്ഥാനത്ത് കലാപമുണ്ടാക്കിയും ഗുണ്ടായിസം കാണിച്ചും ജയിക്കാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കരുതുന്നുണ്ടെങ്കില്‍ അത് കൈയ്യില്‍ വെയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കലാപ ശ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണം. ഇല്ലെങ്കില്‍ നേതാക്കളെയും എംഎല്‍എമാരെയും തടയും. സതീശന് പുറത്തിറങ്ങി നടക്കാന്‍ പ്രയാസം വരും. കൊടിവെച്ച കാറില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് എതിരെ പാലാരിവട്ടത്ത് നടത്തിയ പൊതുയോഗത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുള്ള വധശ്രമ കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.