പരാജയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല; ഇതാദ്യമായാണോ ഒരു നടന്‍ വെപ്പ് മീശ ഉപയോഗിക്കുന്നത്; അക്ഷയ് കുമാറിനെക്കുറിച്ച് നിര്‍മാതാക്കള്‍

പരാജയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല; ഇതാദ്യമായാണോ ഒരു നടന്‍ വെപ്പ് മീശ ഉപയോഗിക്കുന്നത്; അക്ഷയ് കുമാറിനെക്കുറിച്ച് നിര്‍മാതാക്കള്‍
സാമ്രാട്ട് പൃഥ്വിരാജ് പരാജയപ്പെട്ടതില്‍ നടന്‍ അക്ഷയ് കുമാറിനെ നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി. ചിത്രത്തിനുവേണ്ടി അക്ഷയ്കുമാര്‍ മീശ വയ്ക്കാന്‍ പോലും തയ്യാറായില്ലെന്ന് നിര്‍മ്മാതാവ് ആദിത്യ ചോപ്ര പറഞ്ഞുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ ആളുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.

'ആദിത്യ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഇതാദ്യമായാണോ ഒരു നടന്‍ വെപ്പ് മീശ ഉപയോഗിക്കുന്നത്. ജൂണ്‍ 2 ന്, ഞാനും ആദിത്യയും അക്ഷയും ഒരുമിച്ചായിരുന്നു, സിനിമയില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് ആദിത്യ എന്നോട് പറഞ്ഞിരുന്നു.

ആദിത്യ ആഗ്രഹിച്ചത് ഞാന്‍ അദ്ദേഹത്തിന് നല്‍കി. ഞാന്‍ അതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ഒരിക്കലും പറയില്ല. അക്ഷയ്യുടെ കാര്യത്തിലും അങ്ങനെ തന്നെ' ചന്ദ്രപ്രകാശ് ദിവേദി വ്യക്തമാക്കി. സിനിമയ്ക്ക് സമര്‍പ്പിതമായ ഏകാഗ്രത ആവശ്യമാണെന്നും എന്നാല്‍ ഒരേസമയം മറ്റ് പ്രോജക്ടുകള്‍ അക്ഷയ് കുമാര്‍ ചെയ്തുവെന്നുമായിരുമായിരുന്നു ആദിത്യ ചോപ്ര പറഞ്ഞിരുന്നത്.

താന്‍ ഇപ്പോഴും അക്ഷയ് കുമാറിനൊപ്പമാണെന്ന് ചന്ദ്രപ്രകാശ് ദിവേദി വ്യക്തമാക്കി. താരത്തിലുള്ള വിശ്വാസത്തില്‍ കുറവ് സംഭവിച്ചില്ല. അദ്ദേഹത്തോടെപ്പം രാമസേതു, ഓ മൈ ഗോഡ് 2 എന്നീ രണ്ട് സിനിമകള്‍ വരാനിക്കുന്നതായും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends