'സെക്‌സ് സമരം' പ്രഖ്യാപിച്ച് സ്ത്രീകള്‍! ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിയ സുപ്രീംകോടതിക്ക് ചുട്ടമറുപടി; അവകാശം പുനഃസ്ഥാപിക്കും വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടില്ല; അമേരിക്ക സ്ത്രീകളുടെ പ്രതിഷേധാഗ്നിയില്‍ മുങ്ങുന്നു

'സെക്‌സ് സമരം' പ്രഖ്യാപിച്ച് സ്ത്രീകള്‍! ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിയ സുപ്രീംകോടതിക്ക് ചുട്ടമറുപടി; അവകാശം പുനഃസ്ഥാപിക്കും വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടില്ല; അമേരിക്ക സ്ത്രീകളുടെ പ്രതിഷേധാഗ്നിയില്‍ മുങ്ങുന്നു

സ്ത്രീകള്‍ക്ക് മാത്രമാണ് ഗര്‍ഭം ധരിക്കാന്‍ ശേഷിയുള്ളത്. അങ്ങിനെയുള്ളപ്പോള്‍ ചില ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കേണ്ട സാധ്യതകളും വരും. ആ വിഷയത്തില്‍ തീരുമാനം സ്ത്രീകളുടേത് മാത്രമാകേണ്ടതുമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിക്കൊണ്ടാണ് യുഎസ് സുപ്രീംകോടതി ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചത്. ഇതിന്റെ പ്രത്യാഘാതമായി അമേരിക്കയില്‍ ഒരു പുതിയ സമരമുറ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.


സ്ത്രീകളുടെ അവകാശം പുനഃസ്ഥാപിക്കുന്നത് വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടില്ലെന്നാണ് അബോര്‍ഷന്‍ നിയമത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളുടെ സമരപ്രഖ്യാപനം. അബോര്‍ഷന്‍ നടത്താനുള്ള സ്ത്രീകളുടെ ഫെഡറല്‍ അവകാശമാണ് കോടതി വിധി റദ്ദാക്കിയത്. ഇതോടെ 26 സ്‌റ്റേറ്റുകളും വിലക്കുകള്‍ കൂടുതല്‍ കടുപ്പിക്കുകയോ, സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്.

Many held signs with calls for women to withhold sex from men until abortion rights are federal law as protests erupted on Friday following the court's ruling to overturn women's federal right to abortions

എ്‌നാല്‍ അബോര്‍ഷന്‍ അവകാശങ്ങള്‍ ഫെഡറല്‍ നിയമമായി മാറുന്നത് വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് വനിതകളുടെ പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഒപ്പം ദേശീയ തലത്തില്‍ സെക്‌സ് സമരം നടത്താനും നീക്കം ശക്തമാകുകയാണ്.

'സുപ്രീംകോടതി അബോര്‍ഷന്‍ നിയമം റദ്ദാക്കിയതോടെ അനാവശ്യ ഗര്‍ഭധാരണമെന്ന അപകടം ഒഴിവാക്കാന്‍ കഴിയില്ല. ഇതിനാല്‍ ഭര്‍ത്താക്കന്‍മാര്‍ ഉള്‍പ്പെടെ എല്ലാ പുരുഷന്‍മാരുമായും സെക്‌സ് ഒഴിവാക്കാം. ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മാത്രം മതി സെക്‌സും', ഒരു പ്രതിഷേധക്കാരി കുറിച്ചു.

കൂട്ട സെക്‌സ് സമരം നടത്തി സ്ത്രീകളുടെ ശക്തി കാണിച്ച് കൊടുക്കണമെന്ന് വാദിക്കുന്നവരും നിരവധിയാണ്. ഇതോടെ #സെക്‌സ് സ്‌ട്രൈക്ക്, #അബ്‌സ്റ്റിനെന്‍സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ വ്യാപകമായി ഓണ്‍ലൈനില്‍ ട്രെന്‍ഡിംഗായി.
Other News in this category4malayalees Recommends