കാല്‍ഗറി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാര്‍ണിവല്‍ ജൂലൈ 30 ശനിയാഴ്ച

കാല്‍ഗറി  സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാര്‍ണിവല്‍ ജൂലൈ 30 ശനിയാഴ്ച
കാല്‍ഗറി: കാല്‍ഗറി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സമ്മര്‍ ഫണ്‍ ഫെയര്‍ 2022 എന്ന കാര്‍ണിവല്‍ 2022 ജൂലൈ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ, കാല്‍ഗറി നോര്‍ത്ത് വെസ്റ്റിലെ നോര്‍ത്തുമൗണ്ട് ഡ്രൈവിലുള്ള കേണല്‍ ഇര്‍വിന്‍ സ്‌കൂള്‍ പ്ലേയ് ഗ്രൗണ്ടില്‍ ഒരുക്കുന്നു.


നൂറിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ ഇടവക 2002 ല്‍ ഒരു കോണ്‍ഗ്രിഗേഷന്‍ ആയി തുടങ്ങിയതാണ് കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങള്‍ ഈ ഇടവക നടത്തി വരുന്നു.

ഫാ. ബിന്നി എം. കുരുവിള ഇടവക വികാരിയായിരിക്കുമ്പോള്‍ ദേവാലയ നിര്മാണത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു,

സ്വന്തമായി ഒരു പ്രാര്‍ത്ഥനാലയ നിര്‍മ്മിതിക്ക് വേണ്ടി ഒരു ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കാര്‍ണിവല്‍ ഒരുക്കുന്നത്. ഈ സംരംഭത്തില്‍ എല്ലാസുമനസ്സുകളുടെയും ആത്മാര്‍ത്ഥമായ സഹകരണം സാദരം സ്വാഗതം ചെയ്യുന്നു.

സമ്മര്‍ ഫണ്‍ ഫെയര്‍ 20222 ന്റെ പോസ്റ്ററിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് നിര്‍വഹിച്ചു.

സമ്മര്‍ ഫണ്‍ ഫെയര്‍ 2022 നോടനുബന്ധിച്ച് ക്രിക്കറ്റ് മത്സരവും, മറ്റു കലാ കായിക വിനോദങ്ങളുംആകര്‍ഷണീയമായ മറ്റ് പരിപാടികളും ഭക്ഷണ മേളയും ഉണ്ടായിരിക്കുന്നതാണ്. കാര്‍ണിവലിനേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ഐവാന്‍ ജോണ്‍4037084123

അശോക് ജോണ്‍സണ്‍ 403 7144520 എന്നിവരുമായി ബന്ധപ്പെടുക.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി



Other News in this category



4malayalees Recommends