യുഎഇയില്‍ അടുത്ത ടേമില്‍ ബസ് ഫീസും വര്‍ദ്ധിക്കുമെന്ന് സൂചന

യുഎഇയില്‍ അടുത്ത ടേമില്‍ ബസ് ഫീസും വര്‍ദ്ധിക്കുമെന്ന് സൂചന
യുഎഇയിലെ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് ഫീസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ടേമില്‍ സ്‌കൂള്‍ ബസുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും നടന്നുവരികയാണെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്!കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് പുതിയ ആശങ്കയാണ് ഈ വാര്‍ത്തകള്‍ സമ്മാനിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയിലെ ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വാഹനവുമായി ബന്ധപ്പെടുന്ന മേഖലകളിലെല്ലാം ചെലവ് വര്‍ദ്ധിക്കുന്നതോടെയാണ് സ്‌കൂള്‍ ബസുകളുടെ ഫീസിലും വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്. അധിക ചെലവുകളുടെ നല്ലൊരു ഭാഗവും തങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ വിവിധ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നിരവധി സ്‌കൂളുകള്‍ക്ക് വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ഇന്ധനവില വര്‍ദ്ധനവിന്റെ ഭാരം രക്ഷിതാക്കളിലേക്ക് പരമാവധി കുറച്ചുമാത്രം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.

ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക് പ്രകാരം ഇന്ധന വിലയില്‍ എഴുപത് ശതമാനത്തിലധികം വര്‍ദ്ധനവാണ് യുഎഇയില്‍ ഉണ്ടായത്.

Other News in this category



4malayalees Recommends