കാനഡയില്‍ ഇപ്പോഴും ഒരു മില്ല്യണിലേറെ തൊഴിലവസരങ്ങള്‍; എംപ്ലോയറില്‍ നിന്നും ശമ്പളമോ, ആനുകൂല്യമോ പറ്റുന്ന ജോലിക്കാരുടെ എണ്ണത്തില്‍ 2021ന് ശേഷം ആദ്യമായി കുറവ്

കാനഡയില്‍ ഇപ്പോഴും ഒരു മില്ല്യണിലേറെ തൊഴിലവസരങ്ങള്‍;  എംപ്ലോയറില്‍ നിന്നും ശമ്പളമോ, ആനുകൂല്യമോ പറ്റുന്ന ജോലിക്കാരുടെ എണ്ണത്തില്‍ 2021ന് ശേഷം ആദ്യമായി കുറവ്

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പ്രതിമാസ പേറോള്‍ എംപ്ലോയ്‌മെന്റ്, വരുമാന, സമയം, ജോബ് വേക്കന്‍സി എന്നിവയുമായി ബന്ധപ്പെട്ട 2022 മേയിലെ റിപ്പോര്‍ട്ട് പുറത്തുവന്നു. 2021 മേയിന് ശേഷം ആദ്യമായി എംപ്ലോയറുടെ കൈയില്‍ നിന്നും ശമ്പളമോ, ആനുകൂല്യമോ കൈപ്പറ്റുന്ന ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.


കഴിഞ്ഞ മേയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 26,000 ജോലികള്‍ പേറോളില്‍ നിന്നും പുറത്തായെന്ന് സര്‍വ്വെ വ്യക്തമാക്കി. ഒന്റാരിയോയിലും, മാനിബോട്ടയിലുമാണ് വലിയ കുറവ് നേരിട്ടത്. ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രമാണ് പേറോള്‍ എംപ്ലോയീസിന്റെ എണ്ണം വര്‍ദ്ധിച്ചത്.

എഡ്യുക്കേഷന്‍ സര്‍വ്വീസ്, ഹെല്‍ത്ത്‌കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലകളിലാണ് സുപ്രധാനമായ കുറവ് രേഖപ്പെടുത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലും കുറവ് വന്നിട്ടുണ്ട്. ഒന്റാരിയോയിലാണ് കണ്‍സ്ട്രക്ഷന്‍ ജോലികള്‍ അധികമായി നഷ്ടപ്പെട്ടത്. പ്രൊവിന്‍സില്‍ അരങ്ങേറിയ സമരങ്ങളാണ് ഈ നഷ്ടത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

റീട്ടെയില്‍ ട്രേഡ് മേഖലയില്‍ ഉയര്‍ന്ന എംപ്ലോയ്‌മെന്റ് നിരക്ക് തുടരുന്നുണ്ട്. എല്ലാ പ്രൊവിന്‍സിലും വളര്‍ച്ച രേഖപ്പെടുത്തിയത് പ്രൊഫഷണല്‍, സയന്റിഫിക്, ടെക്‌നിക്കല്‍ സര്‍വ്വീസ് മേഖലകളിലാണ്.
Other News in this category4malayalees Recommends