മിഠായി രുചിച്ച് അഭിപ്രായം പറയുക, വീട്ടില്‍ നിന്നും ജോലി ചെയ്യാം ; പ്രതിവര്‍ഷം 61,15,912 രൂപ ശമ്പളമായി തരും ; അഞ്ച് വയസ്സിന് മുകളിലുള്ള ആര്‍ക്കും ജോലിയ്ക്കപേക്ഷിക്കാം ; കാനഡയിലെ കണ്‍ഫെക്ഷണറി ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയുടെ പരസ്യം വൈറല്‍

മിഠായി രുചിച്ച് അഭിപ്രായം പറയുക, വീട്ടില്‍ നിന്നും ജോലി ചെയ്യാം ; പ്രതിവര്‍ഷം 61,15,912 രൂപ ശമ്പളമായി തരും ; അഞ്ച് വയസ്സിന് മുകളിലുള്ള ആര്‍ക്കും ജോലിയ്ക്കപേക്ഷിക്കാം ; കാനഡയിലെ കണ്‍ഫെക്ഷണറി ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയുടെ പരസ്യം വൈറല്‍
മിഠായി നുണഞ്ഞ് കഴിക്കുന്ന ഒരു ജോലി.പ്രതിവര്‍ഷം 61,15,912 രൂപ ശമ്പളമായി തരും. കാനഡയിലെ കണ്‍ഫെക്ഷണറി ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ കാന്‍ഡി ഫണ്‍ഹൗസ് ആണ് ഇത്തരമൊരു ഓഫര്‍ ഇറക്കിയിരിക്കുന്നത്. ചീഫ് കാന്‍ഡി ഓഫീസര്‍ എന്ന തസ്തികയിലേക്കാണ് നിയമനം. കാന്‍ഡി ബോര്‍ഡ് മീറ്റിംഗുകള്‍ സംഘടിപ്പിക്കുക, മിഠായി രുചിച്ച് അഭിപ്രായം പറയുക എന്നിവയൊക്കെയാണ് പ്രധാനമായും ചെയ്യേണ്ടത്.

വര്‍ക്ക് ഫ്രം ഹോം ആയിട്ടായിരിക്കും ജോലി. നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് വയസ്സിന് മുകളിലുള്ള ആര്‍ക്കും ജോലിയ്ക്കപേക്ഷിക്കാം. കുട്ടികള്‍ക്കാണെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. സര്‍ഗാത്മകതയും ധൈര്യവുമുള്ള ആര്‍ക്കും അപേക്ഷിക്കാമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

ലിങ്ക്ഡ്ഇന്‍ വഴിയായിരുന്നു കമ്പനിയുടെ പരസ്യം. പോസ്റ്റ് വൈറലായതോടെ അപേക്ഷയയ്ക്കാന്‍ ആളുകളുടെ ബഹളമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ അപേക്ഷ ഫോം ഫില്‍ ചെയ്യുന്നതിന്റെയും പോസ്റ്റ് ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു കുടുംബമായി ഡ്യൂട്ടി ചെയ്യാമോയെന്നും സാലറി ഷെയര്‍ ചെയ്തുകൊള്ളാമെന്നുമൊക്കെ ചോദിച്ച് ബന്ധപ്പെടുന്നവരും കുറവല്ലെന്ന് കമ്പനി സിഇഒ ജമാല്‍ ഹെജാസി പറയുന്നു.

Image
Other News in this category4malayalees Recommends