ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറും

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറും
ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും.


മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര ഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും.

ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്.


ടെക്‌സാസ്, ഒക്കല്‍ഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്‌പോര്‍ട്‌സ് മീറ്റിന്റെ മെഗാസ്‌പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്.


കോവിഡിനുശേഷം നടക്കുന്ന ഈ മെഗാസ്‌പോര്‍ട്‌സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.



Other News in this category



4malayalees Recommends