ഇമിഗ്രേഷനായി പുതിയ ഭാഷാ ടെസ്റ്റ് അംഗീകരിച്ച് കാനഡ; 2023 മധ്യത്തോടെ മാറ്റം നടപ്പാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇമിഗ്രേഷനായി പുതിയ ഭാഷാ ടെസ്റ്റ് അംഗീകരിച്ച് കാനഡ; 2023 മധ്യത്തോടെ മാറ്റം നടപ്പാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇക്കണോമിക് ക്ലാസ് ഇമിഗ്രേഷന്‍ വഴികളിലേക്ക് അപേക്ഷകര്‍ക്ക് നല്‍കുന്ന പുതിയ ലാംഗ്വേജ് ടെസ്റ്റ് അംഗീകരിച്ച് കനേഡിയന്‍ ഗവണ്‍മെന്റ്. ടെസ്റ്റിന്റെ വിശദ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.


2023 മധ്യത്തോടെ ടെസ്റ്റ് നടപ്പാക്കുമെന്നാണ് സിഐസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കുന്ന പ്രൊവിന്‍സിന് അനുസൃതമായി ഫ്രഞ്ച് അല്ലെങ്കില്‍ ഇംഗ്ലീഷ് എക്‌സ്പ്രസ് എന്‍ട്രി അപേക്ഷയുടെ ഭാഗമായിരിക്കും.

ഇംഗ്ലീഷിലും, ഫ്രഞ്ചിലും പ്രാവീണ്യമുള്ളവര്‍ക്ക് എക്‌സ്ട്രാ പോയിന്റ് ലഭിക്കും. നിലവില്‍ നാല് ഭാഷാ ടെസ്റ്റുകളാണ് കാനഡ സ്വീകരിക്കുന്നത്. ഐഇഎല്‍ടിഎസ്, സിഇഎല്‍പിഐപി, ടിഇഎഫ്, ടിസിഎഫ് എന്നിവയാണത്.

Other News in this category



4malayalees Recommends