നാല് ദിവസത്തെ ഉഷ്ണതരംഗത്തിന് ഞായറാഴ്ച അവസാനം; മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങും; കൊടുംചൂടില്‍ നിന്നും ആശ്വാസത്തിലേക്ക് കടക്കുമ്പോള്‍ വെള്ളപ്പൊക്കം

നാല് ദിവസത്തെ ഉഷ്ണതരംഗത്തിന് ഞായറാഴ്ച അവസാനം; മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങും; കൊടുംചൂടില്‍ നിന്നും ആശ്വാസത്തിലേക്ക് കടക്കുമ്പോള്‍ വെള്ളപ്പൊക്കം
ബ്രിട്ടനില്‍ നാല് ദിവസമായി നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ചയോടെ അവസാനമാകും. എന്നാല്‍ മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.

ഇതോടെ പെട്ടെന്നുള്ള വെള്ളപ്പൊക്കവും, വൈദ്യുതി ബന്ധം നഷ്ടമാകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂപപ്പെ

ടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കനത്ത ചൂടില്‍ നിന്നും ആശ്വാസമേകാന്‍ മഴയ്ക്ക് സാധിക്കും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് രാജ്യത്തെ തേടിയെത്തുന്നത്.

The wet spell could bring flash floods over dried and cracked mud as above in Pontsticill Reservoir near Merthyr Tydfil, Wales

അടുത്ത ആഴ്ചയിലേക്ക് ഇടിമിന്നലോട് കൂടിയ മഴ മൂലമുള്ള യെല്ലോ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂന്ന് മണിക്കൂറില്‍ 50 എംഎം വരെ മഴയെത്തുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
Other News in this category



4malayalees Recommends